Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലൂസ്‌കോണി അന്തരിച്ചു

by Brave India Desk
Jun 12, 2023, 04:41 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

റോം: ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലൂസ്‌കോണി അന്തരിച്ചു. 86 വയസായിരുന്നു. ലുക്കേമിയയ്ക്ക് ചികിത്സയിലായിരുന്നു ബെർലൂസ്‌കോണി. ലൈംഗിക വിവാദമുൾപ്പെടെ ബെർലൂസ്‌കോണിയുടെ ജീവിതം വിവാദങ്ങളാൽ സംഭവബഹുലമായിരുന്നു. പക്ഷെ ഇറ്റലിയുടെ രാഷ്ട്രീയ അന്തരീക്ഷത്തെ ഉടച്ചുവാർക്കുന്നതിൽ ബെർലൂസ്‌കോണി നിർണായക പങ്കാണ് വഹിച്ചിട്ടുളളത്.

കഴിഞ്ഞ മാസം മിലാനിലെ സാൻ റഫേലെ ആശുപത്രിയിൽ ആറാഴ്ച അദ്ദേഹം ചികിത്സയ്ക്ക് വിധേയനായിരുന്നു. ലുക്കേമിയ രോഗമാണെന്ന് ഡോക്ടർമാർ പുറംലോകത്തോട് വെളിപ്പെടുത്തുന്നതും ഈ ആശുപത്രിവാസത്തിനിടെയാണ്. ഇതിന് പിന്നാലെ വെളളിയാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ലുക്കേമിയയുടെ പിടിയിലായിരുന്ന അദ്ദേഹത്തിന് ശ്വാസകോശ അണുബാധ കൂടി ബാധിച്ചതാണ് സ്ഥിതി വഷളാക്കിയത്.

Stories you may like

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

1994 മുതൽ 2011 വരെ ഇറ്റലിയെ നയിച്ച പ്രധാനമന്ത്രിയാണ്. നാല് തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ബാധിച്ചിരുന്ന കടക്കെണിയിൽ നിന്ന് രക്ഷപെടാൻ സാമ്പത്തിക മുന്നേറ്റം മാത്രമാണ് ആശ്രയമെന്ന് ജനങ്ങളെ ബോധിപ്പിച്ച ഭരണാധികാരി കൂടിയാണ്.

2016 ൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ബെർലൂസ്‌കോണി 2020 ൽ കോവിഡ് ബാധിച്ചും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. അനാരോഗ്യം അലട്ടിയിരുന്നെങ്കിലും കഴിഞ്ഞ വർഷം സെനറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പൊതുവേദികളിൽ എത്തുന്നത് കുറച്ചിരുന്നു. വലതുപക്ഷ നിലപാടുളള ഫോർസ ഇറ്റാലിയ പാർട്ടിയുടെ നേതാവാണ്. നിലവിൽ ഇറ്റലിയിലെ വലത് സഖ്യ സർക്കാരിൽ സഖ്യകക്ഷിയാണ് ബെർലുസ്‌കോണിയുടെ പാർട്ടി.

മുൻപ് രണ്ട് തവണ വിവാഹിതനായ ബെർലൂസ്‌കോണി 33 കാരി മാർത്ത ഫാസിനയുമൊത്തുളള സൗഹൃദവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാഷ്ട്രീയത്തിലും ബിസിനസിലും ഒരുപോലെ തിളങ്ങി. ചാനലുകൾ ഉൾപ്പെടെ മാദ്ധ്യമസ്ഥാപനങ്ങളുടെയും ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ്ബായ എസി മിലാന്റെയും ഉടമയായിരുന്നു.

Tags: Silvio BerlusconiFormer Italian PMBerlusconi died
Share7
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

‘ധാക്കയിലെ ചേരികൾ ഡൽഹിയിലേതാണെന്ന് പ്രചരിപ്പിച്ചു!’ ചൈനീസ് വ്ലോഗർമാരുടെ ആസൂത്രിത വ്യാജപ്രചരണം, രൂക്ഷവിമർശനവുമായി കേന്ദ്രം!

Latest News

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

കര്‍ഷകര്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ? ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചര്‍ കോണ്‍ഫറന്‍സില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു:  ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

കശ്മീരിൽ രണ്ട് പോലീസുകാർക്ക് വീരമൃത്യു: ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് സംശയം, വൻ തിരച്ചിൽ

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

കശ്മീരിൽ ആശങ്ക: സൈന്യത്തിനൊപ്പം പട്രോളിങ് നടത്തിയ രണ്ട് സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ കാണാതായി

അവർ വെള്ളം കിട്ടാതെ അലയും; പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ

രണ്ട് ദിവസത്തിനിടെ 17 കൊലപാതകങ്ങൾ; തമിഴ്‌നാട്ടിൽ ക്രമസമാധാന നില തകർന്നോ? ഗവർണറോട് അടിയന്തര റിപ്പോർട്ട് തേടി കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies