Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വീണാ മുഹമ്മദ് റിയാസിന്റെ എക്‌സലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; എന്ത് ബിസിനസാണ് അതെന്ന് അദ്ദേഹം പറയണമെന്ന് കെ സുരേന്ദ്രൻ

by Brave India Desk
Sep 12, 2023, 12:08 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: മാസപ്പടി വിവാദത്തിൽ വീണാ മുഹമ്മദ് റിയാസിന്റെ എക്‌സലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ന്യായീകരണം അപഹാസ്യമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. സിഎംആർഎല്ലിന് വേണ്ടി കേന്ദ്രസർക്കാർ നിയമം അട്ടിമറിക്കാൻ ഉന്നതാധികാരയോഗം വിളിച്ചയാളാണ് ഈ മുഖ്യമന്ത്രി. മാസപ്പടിയിൽ അതുകൊണ്ടാണോ തന്റെ പേരും വന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. 96 കോടി ഈ ഇനത്തിൽ പലർക്കുമായി നൽകിയിട്ടുണ്ടെന്നാണ് കമ്പനി ആദായനികുതി വകുപ്പിനോട് പറഞ്ഞത്. സംസ്ഥാനത്ത് വ്യവസായ തടസം നീക്കാൻ വേണ്ടിയാണ് മാസപ്പടി നൽകിയതെന്ന കമ്പനിയുടെ നിലപാട് ആദായ നികുതി വകുപ്പിന്റെ രേഖയാണ്.

Stories you may like

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മാനവീയം വീഥിയിലെ വിലക്കിനെതിരെ സെക്രട്ടറിയെ ഉപരോധിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍

റോഡിൽ നിയമം എല്ലാവർക്കും ഒരുപോലെ; ശുപാർശകൾ വേണ്ടെന്ന് മുഖ്യമന്ത്രി, ആറുമാസം കർശന പരിശോധന

കരിമണൽ കമ്പനിയുമായി മുഖ്യമന്ത്രിക്കും മകൾക്കുമുള്ള ബന്ധം കേരളത്തെ ബാധിക്കുന്നതാണ്. മകൾക്ക് ബിസിനസ് ബന്ധമാണ് കരിമണൽ കമ്പനിയുമായി ഉള്ളതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്ത് ബിസിനസാണ് അതെന്ന് അദ്ദേഹം പറയണം. ജോലി ചെയ്തതിനാണ് വീണ പ്രതിഫലം കൈപ്പറ്റിയതെന്നാണ് പറയുന്നത്. എന്താണ് കോടികൾ ലഭിക്കുന്ന ആ ജോലിയെന്ന് അറിയാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്.

പിണറായി വിജയന്റെ പേര് എങ്ങനെ മാസപ്പടി ലിസ്റ്റിൽ വന്നുവെന്ന് അദ്ദേഹം പറയണമായിരുന്നു. രാഷ്ട്രീയ പ്രസ്താവന നടത്തി വിഷയത്തിൽ നിന്നും ഒളിച്ചോടാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ല. പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് രണ്ടരക്കോടി ഇതേ മുതലാളിയിൽ നിന്നും പിണറായി വിജയൻ കൈപ്പറ്റി എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ മുൻ സഹപ്രവർത്തകനായ ജി.ശക്തിധരനാണ്.

കരിമണൽ കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടതും ശക്തിധരന്റെ ആരോപണവും ആദായനികുതി വകുപ്പിന്റെ രേഖയും മുഖ്യമന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകളാണ്. നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുന്നത് പോലെയാണ്. പ്രതിപക്ഷ നേതാക്കളും പണം വാങ്ങിയത് കൊണ്ടാണ് യുഡിഎഫ് സഭയിൽ മൗനം അവലംബിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags: കരിമണൽ കമ്പനിPinarayi Vijayank.surendranമുഖ്യമന്ത്രി പിണറായി വിജയന്‍veena vijayanകെ.സുരേന്ദ്രൻബിജെപി സംസ്ഥാന അദ്ധ്യക്ഷൻMonthly payment controversyവീണാ മുഹമ്മദ് റിയാസ്സിഎംആർഎൽBJP
Share1
Tweet
Send
Share

Latest stories from this section

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല’; സ്വന്തം ഡ്രൈവിങ് രഹസ്യങ്ങൾ തുറന്നുപറഞ്ഞ് മമ്മൂട്ടി!

Latest News

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ; എതിരില്ലാതെ രണ്ടാം ഊഴം, ലോക ക്രിക്കറ്റിന്റെ നിയന്ത്രണത്തിൽ ഇന്ത്യൻ സാന്നിധ്യം തുടരും

ഫിലിപ്പീൻസിൽ ഉഷ്മള സ്വീകരണം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ആസിയാൻ-കിഴക്കൻ ഏഷ്യ ഉച്ചകോടികൾക്ക് ഇന്ന് തുടക്കം

ഫിലിപ്പീൻസിൽ ഉഷ്മള സ്വീകരണം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ആസിയാൻ-കിഴക്കൻ ഏഷ്യ ഉച്ചകോടികൾക്ക് ഇന്ന് തുടക്കം

കണക്കുതീർത്ത് ഇന്ത്യൻ സൈന്യം; സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച ലഷ്‌കർ കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും കുൽഗാമിൽ വധിച്ചു

കണക്കുതീർത്ത് ഇന്ത്യൻ സൈന്യം; സിആർപിഎഫ് ക്യാമ്പ് ആക്രമിച്ച ലഷ്‌കർ കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെയും കൂട്ടാളിയെയും കുൽഗാമിൽ വധിച്ചു

അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയതിൽ പാകിസ്താന് തിരിച്ചടി; ഇസ്ലാമാബാദിലെ ഉച്ചകോടിയിൽ പ്രതിഷേധം; ഇടപെട്ട് ഇറാൻ; ഒറ്റപ്പെട്ട് പാകിസ്താൻ

അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയതിൽ പാകിസ്താന് തിരിച്ചടി; ഇസ്ലാമാബാദിലെ ഉച്ചകോടിയിൽ പ്രതിഷേധം; ഇടപെട്ട് ഇറാൻ; ഒറ്റപ്പെട്ട് പാകിസ്താൻ

സിആർപിഎഫ് പോസ്റ്റിന് നേരെയുള്ള ഭീകരാക്രമണം; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് സേന; കുൽഗാമിൽ 500-ലധികം യുവാക്കളെ കസ്റ്റഡിയിലെടുത്തു

സിആർപിഎഫ് പോസ്റ്റിന് നേരെയുള്ള ഭീകരാക്രമണം; നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് സേന; കുൽഗാമിൽ 500-ലധികം യുവാക്കളെ കസ്റ്റഡിയിലെടുത്തു

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിൽ ഒരു ഭീകരനെ വധിച്ചു, മറ്റൊരാളെ സൈന്യം വളഞ്ഞു; സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; കുൽഗാമിൽ ഒരു ഭീകരനെ വധിച്ചു, മറ്റൊരാളെ സൈന്യം വളഞ്ഞു; സിആർപിഎഫ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

30 കോടിയുടെ ലഹരിക്കടത്ത് സൂത്രധാരനെ പൂട്ടി എൻ.ഐ.എ; മഹാരാഷ്ട്ര ഐസിസ് കേസിൽ ഭീകരന് ആറ് വർഷം കഠിനതടവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies