തിരുവനന്തപുരം: ആറ്റുകാൽ ദേവീക്ഷേത്ര ഭരണസമിതിയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡന്റ്. വി.ശോഭയാണ് പ്രസിഡന്റായി തിരെഞ്ഞടുക്കപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു ശോഭ. മൂന്ന് വർഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.
എസ്. വേണുഗോപാൽ(ചെയർമാൻ), കെ.ശരത്കുമാർ(സെക്രട്ടറി), എ.ഗീതകുമാരി(ട്രഷറർ), പി.കെ.കൃഷ്ണൻനായർ(വൈസ് പ്രസിഡന്റ്), എ.എസ്.അനുമോദ് (ജോ. സെക്രട്ടറി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ പുതിയ ഭാരവാഹികൾ മേൽശാന്തി ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരിയുടെ മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.












