Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ആർക്ക് വോട്ട് ചെയ്യണമെന്ന് സഭ തീരുമാനിച്ചു; ശശി തരൂർ ജയിച്ചു; നഷ്ടം ലത്തീൻ കത്തോലിക്കർക്ക് തന്നെ; ജിതിൻ കെ ജേക്കബ്

by Brave India Desk
Jun 9, 2024, 02:27 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സഭ പറയുന്നത് മാത്രം കേൾക്കാതെ സ്വതന്ത്രമായി ചിന്തിക്കാൻ ലത്തീൻ കത്തോലിക്ക വിശ്വാസികൾ തയ്യാറാകണമെന്ന് ജിതിൻ കെ ജേക്കബ്. എങ്കിൽ മാത്രമേ ലത്തീൻ കത്തോലിക്ക വിഭാഗത്തിന് പുരോഗതിയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഫേസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്റെ പരാമർശം.

തിരുവനന്തപുരത്ത് ശശി തരൂർ തുടർച്ചയായി 15 കൊല്ലം എം പി യും, മന്ത്രിയും ഒക്കെ ആയിരുന്നിട്ടും ഇപ്പോഴും തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം ഇല്ലെന്ന് അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച് കഴിഞ്ഞാൽ പിന്നെ 5 വർഷത്തേക്ക് അദ്ദേഹത്തെ കാണില്ല. എന്നിട്ടും അയാൾ ജയിക്കുന്നത് തീരദേശത്തെ ലത്തീൻ കത്തോലിക്കരുടെ വോട്ട് കൊണ്ട് മാത്രമാണ്. ഇത്തവണ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പ്രചരണ സമയത്ത് തന്നെ തീരദേശത്തെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിച്ച വാർത്തകൾ കണ്ടിരുന്നു. പക്ഷെ എന്തൊക്കെ ചെയ്താലും അവിടുത്തെ വോട്ട് രാജീവ് ചന്ദ്രശേഖറിന് കിട്ടില്ല എന്നുറപ്പായിരുന്നു. കാരണം ആർക്ക് വോട്ട് ചെയ്യണം എന്ന് ലത്തീൻ സഭയാണ് തീരുമാനിക്കുന്നതെന്നും ജിതിൻ കെ ജേക്കബ് പറഞ്ഞു.

Stories you may like

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

ശശി തരൂരിന് വോട്ട് നൽകി വിജയിപ്പിച്ചതിലൂടെ രാജീവ് ചന്ദ്രശേഖറിന് അല്ല മറിച്ച് ലത്തീൻ കത്തോലിക്കർക്കാണ് നഷ്ടം. രാജീവ് ചന്ദ്രശേഖർ മന്ത്രിയാകും. വിജയിച്ച ശശിയോ, അടുത്ത അഞ്ചു വർഷം കഴിഞ്ഞ് മാത്രം വോട്ട് തേടി മടങ്ങിയെത്തും. ഇതൊക്കെ കൊണ്ടാണ് ലത്തീൻ കത്തോലിക്കരുടെ ജീവിതത്തിൽ പുരോഗതി ഉണ്ടാകാത്തതും, ഇത്രയും സംവരണവും മറ്റും ഉണ്ടായിട്ടും ഇന്നും പിന്നോക്കാവസ്ഥയിൽ തുടരേണ്ടി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

കേരളത്തിലെ ഏറ്റവും ബുദ്ധിയുള്ള അല്ലെങ്കിൽ ദീർഘവീക്ഷണം ഉള്ള ക്രിസ്ത്യൻ സമൂഹം കത്തോലിക്ക സഭയുടെ കീഴിൽ വരുന്ന സീറോമലബാര്‍ സഭാ വിശ്വാസികൾ ആണ്. അതേസമയം എല്ലാ മേഖലകളിലും ഏറ്റവും പിന്നോക്കം നിൽക്കുന്ന ക്രിസ്ത്യൻ സഭാ സമൂഹമാകട്ടെ കത്തോലിക്ക സഭയുടെ കീഴിൽ തന്നെ വരുന്ന മറ്റൊരു വിഭാഗം ആയ ലത്തീൻ കത്തോലിക്കരാണ്.
സീറോമലബാര്‍ സഭാ വിശ്വാസികൾ ജൂതൻമാരെ പോലെയാണ്. ലോകത്ത് എവിടെ ചെന്നാലും അവർ അവരുടേതായ ഐഡന്റിറ്റി കാത്ത് സൂക്ഷിക്കുന്നതിന് ഒപ്പം സാമ്പത്തീകമായും വിദ്യാഭ്യാസപരമായും ഒക്കെ മുന്നിൽ ആയിരിക്കും. വ്യാപാര രംഗത്ത് ഈ വിഭാഗം എന്നും മുൻപന്തിയിൽ ആണ്.
ഏത് നാട്ടിൽ ജീവിച്ചാലും രാഷ്ട്രീയ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് അതിനനുസരിച്ച് ഭരണപക്ഷത്തോടൊപ്പം നിൽക്കാനും, തങ്ങളുടെ കാര്യങ്ങൾ നേടിയെടുക്കാനും മിടുക്കർ ആണ് ഇവർ. അതേസമയം ജൂതന്മാരെ പോലെ സ്വന്തം ഐഡന്റിറ്റി കളഞ്ഞിട്ടുള്ള ഒരു കളിയും ഇല്ലാതാനും.
വിദ്യാഭ്യാസ രംഗത്തോ, ജോലിയിലോ ഒന്നും ഇവർക്ക് സംവരണവും ഇല്ല. സുഹൃത്തായ സീറോമലബാര്‍ സഭയിലെ ഒരു വൈദികൻ പറഞ്ഞത്, സംവരണ വിഷയം വന്നപ്പോൾ അന്നത്തെ സീറോമലബാര്‍ സഭാ നേതൃത്വം പറഞ്ഞത് ‘ഞങ്ങളുടെ കുട്ടികൾക്ക് സംവരണം ഒന്നും വേണ്ട, അവർ പഠിച്ചോളും’ എന്നായിരുന്നത്രെ.
അത് സത്യവുമാണ്. സീറോമലബാര്‍ സഭയിലെ കുഞ്ഞുങ്ങൾ നന്നായി പഠിക്കും. പണം ഉണ്ടാക്കുന്നതിനേക്കാൾ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം എന്ന കാര്യത്തിൽ മാതാപിതാക്കൾ വളരെ ജാഗ്രത പുലർത്തുന്നവരുമാണ്.
ഇതിപ്പോൾ പറയാൻ കാരണം, കേരളത്തിൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം നോക്കിയാൽ ക്രിസ്ത്യൻ വോട്ടുകൾ നല്ല രീതിയിൽ ബിജെപിയിലേക്ക് എത്തി എന്ന് കാണാൻ കഴിയും. കൃത്യമായി നോക്കിയാൽ ബിജെപിയിലേക്ക് ഒഴുകിയ ക്രിസ്ത്യൻ വോട്ടുകളിൽ ഭൂരിഭാഗവും സീറോമലബാര്‍ സഭാ വിശ്വാസികളുടെ വോട്ട് ആണെന്ന് കാണാൻ കഴിയും.
തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലും നിർണായകം ആയത് സീറോമലബാര്‍ സഭാ വിശ്വാസികളുടെ വോട്ട് തന്നെയാണ്.
ഭരിക്കുന്നവർക്ക് ഒപ്പം നിന്നാൽ ഉള്ള നേട്ടം അവർക്ക് നന്നായി അറിയാം. തൃശൂരിൽ മാത്രമല്ല സീറോമലബാര്‍ സഭാവിശ്വാസികൾ കൂടുതൽ ഉള്ള
തിരുവിതാംകൂർ ഭാഗത്തും, വടക്കൻ കേരളത്തിലെ മലയോര മേഖലകളിലും ഒക്കെ ബിജെപിക്ക് വൻതോതിൽ വോട്ട് വളർച്ച ഉണ്ടായിട്ടുണ്ട്.
പ്രാക്ടിക്കൽ ആയും, ദീർഘവീക്ഷണത്തോടെയും കാര്യങ്ങൾ നോക്കി കാണുന്ന സീറോമലബാര്‍ സഭാ വിശ്വാസികളുടെ ജീവിത വിജയത്തിന്റെ കാരണവും ഇതൊക്കെ തന്നെയാണ്.
കത്തോലിക്ക സഭയുടെ കീഴിൽ തന്നെ വരുന്ന മറ്റൊരു വിഭാഗം ആയ ലത്തീൻ കത്തോലിക്കരുടെ കാര്യത്തിലേക്ക് വന്നാൽ, സംവരണം ഉൾപ്പെടെ എല്ലാം ഉണ്ടായിട്ടും ഇന്നും സാമൂഹികമായും, വിദ്യാഭ്യാസപരമായും, സാമ്പത്തീകമായും ഏറ്റവും പിന്നിൽ ഉള്ള വിഭാഗം ആണ് അവർ.
ഒരേ കുടുംബത്തിലെ രണ്ട് സഭകൾ തമ്മിൽ എന്തുകൊണ്ടാണ് ഈ വലിയ വ്യത്യാസം എന്ന് ചോദിച്ചാൽ സീറോമലബാര്‍ സഭാ വിശ്വാസികൾ സ്വന്തം ഐഡന്റിറ്റി കാത്ത് സൂക്ഷിക്കും എങ്കിലും, പൊതുവെ പള്ളികളിൽ നിന്നുള്ള രാഷ്ട്രീയ തീരുമാനങ്ങൾക്ക്‌ ചെവി കൊടുക്കില്ല. അവർക്ക് അവരുടേതായ തീരുമാനങ്ങൾ ഉണ്ട്. ഇന്ന പാർട്ടിക്ക് വോട്ട് ചെയ്യണം എന്ന് പള്ളിയിൽ നിന്ന് പറഞ്ഞാലും അവർ സ്വന്തമായി തീരുമാനിച്ച് കാര്യങ്ങൾ ചെയ്യും.
നേരെ മറിച്ച് ലത്തീൻ കത്തോലിക്കർ ഇപ്പോഴും ഏറെക്കുറെ പൂർണമായും പള്ളിയുടെ നിയന്ത്രണത്തിൽ തന്നെയാണ്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മറ്റൊരു രൂപമാണ് ലത്തീൻ കത്തോലിക്ക സഭ എന്ന് തോന്നിയിട്ടുണ്ട്. പാർട്ടി പറയും, അണികൾ കേൾക്കും എന്നത് പോലെ, സഭ പറയും ലത്തീൻ കത്തോലിക്ക വിശ്വാസികൾ അനുസരിക്കും. സ്വതന്ത്രമായി ചിന്തിക്കാൻ അവർക്ക് സാധിക്കുന്നില്ല അല്ലെങ്കിൽ അവർക്ക്‌ സഭയുടെ ചട്ടക്കുടിൽ നിന്ന് പുറത്ത് വരാൻ കഴിയുന്നില്ല. സഭ ആകട്ടെ ഇവരെ ചാവേറുകളെ പോലെ ഉപയോഗിക്കുന്നു എന്നും ആരോപണം ഉണ്ട്.
തിരുവനന്തപുരത്ത് ശശി തരൂർ തുടർച്ചയായി 15 കൊല്ലം എം പി യും, മന്ത്രിയും ഒക്കെ ആയിരുന്നിട്ടും ഇപ്പോഴും തീരദേശ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം ഇല്ല. തിരഞ്ഞെടുപ്പിൽ വിജയിച്ച് കഴിഞ്ഞാൽ പിന്നെ 5 വർഷത്തേക്ക് അങ്ങേരെ കാണില്ല. എന്നിട്ടും അയാൾ ജയിക്കുന്നത് തീരദേശത്തെ ലത്തീൻ കത്തോലിക്കരുടെ വോട്ട് കൊണ്ട് മാത്രമാണ്.
ഇത്തവണ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച ബിജെപി സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖർ പ്രചരണ സമയത്ത് തന്നെ തീരദേശത്തെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്രമിച്ച വാർത്തകൾ കണ്ടിരുന്നു. പക്ഷെ എന്തൊക്കെ ചെയ്താലും അവിടുത്തെ വോട്ട് രാജീവ്‌ ചന്ദ്രശേഖറിന് കിട്ടില്ല എന്നുറപ്പായിരുന്നു. കാരണം ആർക്ക് വോട്ട് ചെയ്യണം എന്ന് ലത്തീൻ സഭയാണ് തീരുമാനിക്കുന്നത്.
ശരിക്കും നഷ്ടം ആർക്കാണ്, രാജീവ്‌ ചന്ദ്രശേഖറിന് ആണോ..? അല്ല, അദ്ദേഹം വീണ്ടും കേന്ദ്രമന്ത്രി ആകും. വിജയിച്ച ശശിയോ, അടുത്ത അഞ്ചു വർഷം കഴിഞ്ഞ് മാത്രം വോട്ട് തേടി മടങ്ങിയെത്തും. നഷ്ടം ലത്തീൻ കത്തോലിക്കർക്ക് മാത്രം.
ഇതൊക്കെ കൊണ്ടാണ് ലത്തീൻ കത്തോലിക്കരുടെ ജീവിതത്തിൽ പുരോഗതി ഉണ്ടാകാത്തതും, ഇത്രയും സംവരണവും മറ്റും ഉണ്ടായിട്ടും ഇന്നും പിന്നോക്കാവസ്ഥയിൽ തുടരേണ്ടി വരുന്നതും.
ഭരണം ആർക്കൊപ്പം ആണോ അവർക്ക് ഒപ്പം നിന്ന് ശക്തരാകാൻ ഉള്ള വിവേകം സീറോമലബാര്‍ സഭാ വിശ്വാസികൾക്ക്‌ ഉണ്ട്.
ഈ തിരിച്ചറിവ് ആണ് സീറോമലബാര്‍ സഭാ വിശ്വാസികളുടെ മുന്നേറ്റത്തിനുള്ള കാരണം. അതേസമയം വിവേകത്തോടെ കാര്യങ്ങൾ ചിന്തിക്കാനും, പ്രവർത്തിക്കാനും സാധിക്കാത്തതാണ് ലത്തീൻ സഭ വിശ്വാസികളുടെ ഇന്നുമുള്ള പിന്നോക്ക അവസ്ഥയുടെ പ്രധാന കാരണം. ഈ തിരിച്ചറിവ് ഉണ്ടാകാതെ ലത്തീൻ സഭാ വിശ്വാസികൾക്ക് ഭൗതിക ജീവിതത്തിൽ വളർച്ച ഉണ്ടാകില്ല.

Tags: jithin k jacobsasi tharoor
Share40
Tweet
Send
Share

Latest stories from this section

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

‘ആയിരം രൂപ എനിക്ക് ചെറിയ തുകയല്ല’; 5 എന്ന അക്കം 3 ആക്കി തിരുത്തി, 75-കാരനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് യുവാവ് കടന്നുകളഞ്ഞു

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

തലസ്ഥാന നഗരത്തെ നടുക്കി വൻ കവർച്ച; ചാലയിൽ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തി 2 കിലോ സ്വർണം കവർന്നു!സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Latest News

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

രാഷ്ട്രപതി ഭവൻ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ച പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ പിടിയിൽ; ഒരാൾക്ക് വെടിയേറ്റു

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ നിർമ്മിച്ചെന്ന് കണ്ടെത്തൽ; ഉത്തർപ്രദേശിൽ പള്ളി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി, ഗ്രാമത്തിൽ കനത്ത സുരക്ഷാ വലയം

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

ആഗോള ബോക്സോഫീസിൽ ചരിത്രം കുറിച്ച് രൺബീർ കപൂറിന്റെ ‘രാമായണം’; റിലീസ് ചെയ്ത് എട്ടാം ദിവസം 1,000 കോടി ക്ലബ്ബിൽ!

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

മധുരപലഹാരമെന്ന് കരുതി നൽകിയത് ബോംബ്; അയൽവാസി നൽകിയത് രസഗുളയല്ല, കടിച്ച യുവാവിന് ദാരുണാന്ത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies