Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

93-ാമത് ഇന്ത്യൻ വ്യോമസേനാ ദിനം ; ആഘോഷമാക്കി ഐഎഎഫ് പരേഡ് ; ആവേശം വാനോളം ഉയർത്തി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ

by Brave India Desk
Oct 8, 2025, 03:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) 2025 ലെ വ്യോമസേനാ ദിനം ആഘോഷിച്ചു. ഒക്ടോബർ 8 ന് ഗാസിയാബാദിലെ ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ വിപുലമായ ആഘോഷങ്ങളോടെ ആണ് വ്യോമസേനാ ദിനം ആഘോഷിക്കപ്പെട്ടത്. ചടങ്ങിൽ ഇന്ത്യയുടെ അഭിമാനകരമായ യുദ്ധവിമാനങ്ങളുടെ പ്രത്യേക പ്രദർശനവും പ്രകടനവും നടന്നു.

Stories you may like

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

വ്യോമസേനാ ദിന ആഘോഷത്തിന്റെ ഭാഗമായി മാർച്ച് പാസ്റ്റ്, റോയൽ ബാൻഡ് ട്രിബ്യൂട്ട്, ഫൈറ്റർ ജെറ്റ് ഡിസ്‌പ്ലേ, വ്യോമസേനാ ഉദ്യോഗസ്ഥരുടെ മറ്റ് പ്രകടനങ്ങൾ എന്നിവയും നടന്നു. റാഫേൽ, സുഖോയ് എസ് യു -30എംകെഐ, മിഗ്-29 എന്നീ യുദ്ധവിമാനങ്ങൾ പരേഡിൽ പങ്കെടുത്തു. ഓപ്പറേഷൻ സിന്ദൂരിന്റെ നേട്ടങ്ങളും ഐഎഎഫ് പരേഡിൽ എടുത്തുകാട്ടി. വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായി ഹിൻഡൺ വ്യോമതാവളത്തിൽ നടന്ന പരേഡിൽ ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ പി സിംഗ് പ്രത്യേക സല്യൂട്ട് ഏറ്റുവാങ്ങി.

93-ാമത് വ്യോമസേനാ ദിനത്തോടനുബന്ധിച്ച്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, എയർഫോഴ്‌സ് ചീഫ് എയർ ചീഫ് മാർഷൽ എ.പി. സിംഗ്, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, നേവി ചീഫ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി എന്നിവർ ദേശീയ യുദ്ധ സ്മാരകത്തിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ വ്യോമസേന, കരസേന, നാവികസേന എന്നിവയുടെ മേധാവികൾക്കൊപ്പം സിഡിഎസും ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

ഇന്ത്യയിലെ ഏറ്റവും വലുതും തന്ത്രപ്രധാനവുമായ വ്യോമതാവളങ്ങളിലൊന്നായ ഹിൻഡൺ എയർബേസിലാണ് ഈ വർഷത്തെ വ്യോമസേന ദിന പരേഡ് നടന്നത്. 2024-ൽ ചെന്നൈയിലും 2023-ൽ പ്രയാഗ്‌രാജിലും ആയിരുന്നു വ്യോമസേനാ ദിന പരേഡ് നടന്നിരുന്നത്. ഇന്ത്യയുടെ തദ്ദേശീയ നേത്ര എഇഡബ്ല്യു&സി, സി-17 ഗ്ലോബ്മാസ്റ്റർ III, തദ്ദേശീയമായി നിർമ്മിച്ച ആകാശ് ഉപരിതല-ടു-എയർ മിസൈൽ സംവിധാനം, സി-130ജെ ഹെർക്കുലീസ്, ലോങ്‌ബോ റഡാർ ഘടിപ്പിച്ച അപ്പാച്ചെ ഹെലികോപ്റ്ററുകൾ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, എസ്-ബാൻഡ് രോഹിണി റഡാർ എന്നിവയും വ്യോമസേന ദിന പ്രദർശനത്തിന്റെ ഭാഗമായി.

Tags: IAFIndian Air force Day 2025IAF parade
Share4
Tweet
Send
Share

Latest stories from this section

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

കുൽഗാം ഭീകരാക്രമണം;’കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് ‘ ഒളിവിൽ കഴിയുന്ന ലത്തീസിനായി വലവിരിച്ച് സേന

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

ജൗഹർ സർവകലാശാല വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അസം ഖാൻ ഇ.ഡി കസ്റ്റഡിയിൽ: ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലേക്ക് കൊണ്ടുപോകും

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

‘ആയിരം രൂപ എനിക്ക് ചെറിയ തുകയല്ല’; 5 എന്ന അക്കം 3 ആക്കി തിരുത്തി, 75-കാരനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് യുവാവ് കടന്നുകളഞ്ഞു

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

വീണ്ടും പണിമുടക്കി മൈക്രോസോഫ്റ്റ്; ഇന്ത്യൻ വ്യോമയാന മേഖലയിലും പ്രതിസന്ധി! ഡൽഹിയിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി സ്‌പൈസ് ജെറ്റ്

കളിയിലെ ആദ്യ പന്തിൽ ഡക്ക് ; രോഹിത് മുതൽ ഗവാസ്കർ വരെ

കളിയിലെ ആദ്യ പന്തിൽ ഡക്ക് ; രോഹിത് മുതൽ ഗവാസ്കർ വരെ

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

എല്ലാം ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചു, പഴയതൊക്കെ മറന്നു’മന്നം ജയന്തിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തുമെന്ന് ജി. സുകുമാരൻ നായർ!

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘ഗോഡൗണുകൾ നിറച്ചതുകൊണ്ട് മാത്രം വികസിത ഭാരതമാകില്ല’; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

തലസ്ഥാന നഗരത്തെ നടുക്കി വൻ കവർച്ച; ചാലയിൽ ജ്വല്ലറി ഉടമയെ പിന്തുടർന്നെത്തി 2 കിലോ സ്വർണം കവർന്നു!സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും വിവാഹേതര ബന്ധം; എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies