Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ട്രംപിനെ വിളിച്ചില്ലെന്ന യുഎസ് വാണിജ്യ സെക്രട്ടറിയുടെ വാദം പച്ചക്കള്ളം; അമേരിക്കയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ

by Brave India Desk
Jan 9, 2026, 06:52 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പ്രസ്താവന നടത്തിയ അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കിന് ചുട്ട മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിക്കാത്തതുകൊണ്ടാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ  മുടങ്ങിയതെന്ന ലുട്‌നിക്കിന്റെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. 2025-ൽ മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എട്ട് തവണയാണ് ഫോണിലൂടെ ചർച്ചകൾ നടത്തിയതെന്ന് ഭാരതം വെളിപ്പെടുത്തി.

കരാർ ഒപ്പിടാൻ മോദി ട്രംപിനെ വ്യക്തിപരമായി വിളിക്കണമായിരുന്നു എന്ന ലുട്‌നിക്കിന്റെ പരാമർശം നയതന്ത്ര ലോകത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ, ഭാരതം ഒരിക്കലും ഒരു രാജ്യത്തിന് മുന്നിലും കീഴടങ്ങില്ലെന്നും തുല്യമായ പരിഗണനയാണ് ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വാക്കുകളിൽ വ്യക്തമാണ്. “ലുട്‌നിക്കിന്റെ പ്രസ്താവനകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇതിന്റെ പശ്ചാത്തല വിവരണങ്ങൾ കൃത്യമല്ല. 2025 ഫെബ്രുവരി മുതൽ ഇരുരാജ്യങ്ങളും തമ്മിൽ സന്തുലിതമായ വ്യാപാര കരാറിനായി ഒന്നിലധികം റൗണ്ട് ചർച്ചകൾ നടത്തിയിട്ടുണ്ട്,” രൺധീർ ജയ്‌സ്വാൾ  പറഞ്ഞു.

Stories you may like

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിലുള്ള ബന്ധം ശക്തമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. 2025-ൽ മാത്രം നടന്ന എട്ട് സംഭാഷണങ്ങളിൽ വ്യാപാരത്തിന് പുറമെ പ്രതിരോധം, തന്ത്രപരമായ പങ്കാളിത്തം തുടങ്ങിയ നിർണ്ണായക മേഖലകളും ചർച്ചയായി.

അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന കരാറിന് ഭാരതം വഴങ്ങില്ലെന്നും ഇരു രാജ്യങ്ങൾക്കും ഗുണകരമായ കരാറാണ് ലക്ഷ്യമെന്നും ഇന്ത്യ ആവർത്തിച്ചു.ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ സഹകരിക്കാനാണ് ഭാരതം താൽപ്പര്യപ്പെടുന്നത്. അല്ലാതെ ആരുടെയും ആജ്ഞകൾക്ക് വഴങ്ങാനല്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

പഴയത് പോലെയല്ല, ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ ഭാരതത്തിന് സ്വന്തമായൊരു ശബ്ദമുണ്ട്. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന് മുന്നിൽ ‘ഇന്ത്യ ആദ്യം’ എന്ന് നട്ടെല്ല് നിവർത്തി പറയാൻ മോദി സർക്കാരിന് കഴിയുന്നു എന്നത് ഇന്ത്യ ദേശീയതയുടെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം രാജ്യത്തിന്റെ താരിഫ് നയങ്ങളിലും വ്യാപാര താൽപ്പര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ തന്നെ അമേരിക്കയുമായി മികച്ച ബന്ധം പുലർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നു. എന്നാൽ അമേരിക്കൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇത്തരം തരംതാഴ്ന്ന പ്രസ്താവനകൾ നയതന്ത്ര ബന്ധത്തിന് ഗുണകരമല്ലെന്നും വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.

വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ ഇനിയും തുടരുമെങ്കിലും, രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കുന്നവർക്ക് മാത്രമേ ഭാരതത്തിന്റെ വിപണിയിൽ സ്ഥാനമുണ്ടാകൂ എന്ന കർശന നിലപാടിലാണ് കേന്ദ്ര സർക്കാർ

Tags: india
Share
Tweet
Send
Share

Latest stories from this section

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

Latest News

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

നെറ്റിയിൽ തിലകം തൊടരുത്’; സ്കൂളിലെ വിലക്കിനെതിരെ കോടതി കയറി ലണ്ടനിലെ പിതാവ്, 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies