Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

14 മണിക്കൂർ നീളുന്ന ഇണചേരലിനൊടുവിൽ അച്ഛന്റെ മരണം, ശവശരീരം ഭക്ഷിച്ച് അമ്മ;ഭൂലോകത്തെ വിചിത്ര ജീവിവർഗം

by Brave India Desk
Feb 4, 2026, 12:49 pm IST
in World, Travel
Share on Facebook
Tweet
WhatsApp
Telegram

പ്രകൃതിയുടെ വൈവിധ്യങ്ങൾ പലപ്പോഴും മനുഷ്യബുദ്ധിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ചിലയിടങ്ങളിൽ അത് മനോഹരമാണെങ്കിൽ മറ്റു ചിലയിടങ്ങളിൽ അങ്ങേയറ്റം ക്രൂരവും വിചിത്രവുമാണ്. ഓസ്‌ട്രേലിയൻ വനാന്തരങ്ങളിൽ ജീവിക്കുന്ന ‘ആൻടെക്കിനസ്’ (Antechinus) എന്ന കുഞ്ഞൻ സഞ്ചിമൃഗങ്ങളുടെ ജീവിതകഥ കേട്ടാൽ ആരും ഒന്ന് ഞെട്ടും. പ്രണയവും കാമവും മരണവും ഒരേ നൂലിൽ കോർത്തുവച്ച വിചിത്രമായൊരു അതിജീവനത്തിന്റെ കഥയാണത്. പുറമെ നോക്കിയാൽ നമ്മുടെ വീട്ടിലെ കുഞ്ഞൻ എലികളെപ്പോലെ ഇരിക്കുമെങ്കിലും ഇവരുടെ വംശവർദ്ധനവ് രീതി ശാസ്ത്രലോകത്തെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്. ‘സൂയിസൈഡൽ റീപ്രൊഡക്ഷൻ’ അഥവാ ആത്മഹത്യാപരമായ പ്രത്യുൽപ്പാദനം നടത്തുന്ന ഈ ജീവികളുടെ ലോകത്ത് പ്രണയമെന്നാൽ മരണത്തിലേക്കുള്ള വാതിലാണ്.

ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലാണ് ആൻടെക്കിനസുകളുടെ പ്രജനനകാലം. ഈ സമയം എത്തിയാൽ ആൺ ആൻടെക്കിനസുകളുടെ ഉള്ളിലെ ജൈവഘടികാരം വല്ലാത്തൊരു വേഗത്തിൽ ചലിക്കാൻ തുടങ്ങും. പിന്നെ വിശ്രമമില്ലാത്ത പകലുകളും രാത്രികളുമാണ്. ഒന്നും രണ്ടുമല്ല, തുടർച്ചയായി 14 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന അതിശക്തമായ ലൈംഗികബന്ധത്തിലാണ് ഇവ ഏർപ്പെടുന്നത്. രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന ഈ മാരത്തോൺ പ്രജനന കാലഘട്ടത്തിൽ ആൺ ജീവികൾക്ക് ഉറക്കമില്ല, ഭക്ഷണവുമില്ല. തന്റെ വംശത്തെ ഭൂമിയിൽ നിലനിർത്താനുള്ള അവസാന പോരാട്ടമെന്ന നിലയിൽ അവ സർവ്വശക്തിയും പ്രണയിനിക്കായി പകർന്നുനൽകുന്നു. എന്നാൽ ഈ തീവ്രമായ ലഹരിക്ക് അവ നൽകേണ്ടി വരുന്നത് സ്വന്തം ജീവനാണ്.

Stories you may like

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

ഭീകരവാദത്തിനെതിരെ കൈകോർത്ത് പാകിസ്ഥാനും താജിക്കിസ്ഥാനും; ‘ദോസ്തി-III’ സംയുക്ത സൈനിക അഭ്യാസം വിജയകരമായി പൂർത്തിയായി!

ഇണചേരൽ സമയത്ത് ആൺ ആൻടെക്കിനസുകളുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ക്രമാതീതമായി വർദ്ധിക്കുന്നു. ഇതോടൊപ്പം സമ്മർദ്ദ ഹോർമോണായ കോർട്ടിസോളും കുതിച്ചുയരും. സാധാരണഗതിയിൽ കോർട്ടിസോളിനെ നിയന്ത്രിക്കാൻ ശരീരത്തിന് കഴിയാറുണ്ടെങ്കിലും, അമിതമായ ടെസ്റ്റോസ്റ്റിറോൺ ഈ നിയന്ത്രണ സംവിധാനത്തെ തകർക്കുന്നു. ഫലമോ, സ്വന്തം ഹോർമോണുകൾ തന്നെ ശരീരത്തിന് വിഷമായി മാറുന്നു. രോമങ്ങൾ കൊഴിഞ്ഞും, ആന്തരിക രക്തസ്രാവം ഉണ്ടായുും, രോഗപ്രതിരോധ ശേഷി പൂർണ്ണമായും നശിച്ചും ആ പാവം ആൺജീവി മരണത്തിന് കീഴടങ്ങുന്നു. തന്റെ കുഞ്ഞുങ്ങൾക്കായി ജീവൻ ബലിനൽകി വീഴുന്ന ആ അച്ഛൻ ജീവിയെ കാത്ത് മറ്റൊരു വിധി കൂടി അവിടെ കാത്തിരിപ്പുണ്ട്.

മരിച്ചുവീഴുന്ന തന്റെ പങ്കാളിയുടെ ശരീരം പെൺ ആൻടെക്കിനസുകൾക്ക് വെറുമൊരു ശവമല്ല, മറിച്ച് പോഷകസമൃദ്ധമായ ഭക്ഷണമാണ്. പ്രസവിക്കാനും കുഞ്ഞുങ്ങളെ പോറ്റാനുമുള്ള ആദ്യ ഊർജ്ജം പെൺവർഗ്ഗം കണ്ടെത്തുന്നത് തന്റെ പ്രിയതമന്റെ മാംസത്തിൽ നിന്നാണ്. തന്റെ കുഞ്ഞുങ്ങളുടെ അച്ഛനെത്തന്നെ ഭക്ഷിച്ച് അവൾ പുതിയൊരു തലമുറയ്ക്ക് ജന്മം നൽകുന്നു. ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ വനങ്ങളിൽ മാത്രം കാണപ്പെടുന്ന ഈ കുഞ്ഞൻ ജീവികൾ പ്രകൃതിയുടെ നിഗൂഢമായ നിയമങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷികളാണ്. 15 ഓളം സ്പീഷീസുകളുള്ള ഇവ ഇന്നും പരിണാമത്തിന്റെ വിചിത്രമായ ഈ പാതയിലൂടെ തന്നെ സഞ്ചരിക്കുന്നു—ജീവന്റെ തുടർച്ചയ്ക്കായി മരണം വരിക്കുന്ന പ്രണയികൾ!

Tags: AntechinusPets
Share
Tweet
Send
Share

Latest stories from this section

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

ഇംഗ്ലീഷ് വ്യാകരണ നിയമങ്ങൾ മാറ്റണമെന്ന് ഇലോൺ മസ്ക്; തോൽവിക്ക് പിന്നാലെ എക്സ് പോസ്റ്റുകൾ മുക്കി ടെസ്‌ല സിഇഒ!

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

തിരുവനന്തപുരത്തിന്റെ മകൾ ലോസ് ആഞ്ചലസ് മേയർ; ഇന്ത്യയിലെയും അമേരിക്കയിലെയും മേയർമാർ തമ്മിലുള്ള വ്യത്യാസമെന്ത്? 

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘അമേരിക്കൻ സൈന്യം പൂർണ്ണസജ്ജം, പക്ഷേ ഞാൻ തീരുമാനമെടുത്തിട്ടില്ല’ ; ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ്

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യൂറോപ്യൻ വിമാനങ്ങൾക്ക് നേരെ വ്യാപക ബോംബ് ഭീഷണി ; 15ലേറെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Latest News

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

അന്ന് ഞാൻ ഏറെ ചിരിക്കുമായിരുന്നു, ആ പരാമർശം ഏറെ വേദനിപ്പിച്ചു’; ബിജെപി വരുത്തിയ കേടുപാടുകൾ തീർക്കാൻ വർഷങ്ങളെടുക്കുമെന്ന് സോണിയ ഗാന്ധി!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

 ഫോണിൽ 12 സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങൾ; കൊച്ചി ഡോക്ടർ മർദന ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന തെളിവുകൾ, ഒന്നാം പ്രതി ഒളിവിൽ!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

‘അനുമതി കിട്ടിയാൽ വിസ നൽകാം’; ഭഗവന്ത് മന്നിന്റെ പാകിസ്ഥാൻ സന്ദർശനത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം!

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘ജീവിക്കാനുള്ള വക ചോദിച്ചു, നൽകിയത് വെടിയുണ്ടകൾ’; പാക് അധീന കശ്മീരിൽ പ്രക്ഷോഭകർക്ക് നേരെ സൈനിക വേട്ട, നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്!

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

ലഹരി കൊണ്ടുപോയാൽ തിരികെ പത്തുമാറ്റ് തങ്കം! തീരം വഴി കോടികളുടെ മയക്കുമരുന്ന് കടത്ത്; ഞെട്ടിക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്ത്

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

എസ്എഫ്ഐക്ക് കൊടുക്കുന്ന പരിഗണന പോലും ഞങ്ങൾക്കില്ല’;മുൻ പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിഐടിയു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ദയാവധത്തിന് വിധി എഴുതി, കോടനാട്ടെ കുട്ടി ആന വൻതാരയിലേക്ക്; പ്രത്യേക എയർ ആംബുലൻസ് വിമാനത്തിൽ ഗുജറാത്തിലേക്ക് പറന്നു

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies