Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

by Brave India Desk
Jun 18, 2026, 05:07 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത : മമത ബാനർജിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരെ പുതിയ ബിജെപി സർക്കാർ കൂട്ടത്തോടെ മാറ്റിയതായി പരാതിയുമായി തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ 20 വർഷത്തിലേറെയായി മമതയ്ക്ക് ഒപ്പം നിഴൽ പോലെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി മാറ്റിയത് എന്നാണ് തൃണമൂൽ പരാതിപ്പെടുന്നത്. ​ഈ നടപടിയെ കടുത്ത രാഷ്ട്രീയ പ്രതികാരം എന്ന് വിശേഷിപ്പിച്ച തൃണമൂൽ കോൺഗ്രസ്, സുവേന്ദു അധികാരി സർക്കാർ മമതയെ ഒറ്റപ്പെടുത്താനും അപകടത്തിലാക്കാനും ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

അതേസമയം, സർക്കാരിന്റെ ഈ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് പുതിയ സുരക്ഷാ ഉദ്യോഗസ്ഥരെ സ്വീകരിക്കാൻ മമത ബാനർജി വിസമ്മതിച്ചു. മമതയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 5 പ്രധാന ഉദ്യോഗസ്ഥരെയാണ് ഒന്നിച്ച് പിൻവലിച്ചത്. ഇവരോട് ഉടൻ തന്നെ തങ്ങളുടെ പഴയ പാരന്റ് യൂണിറ്റുകളിലേക്ക് മടങ്ങാൻ ഭരണകൂടം ഉത്തരവിടുകയായിരുന്നു. ​ഈ നീക്കത്തിന് തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി ഡെറക് ഒബ്രയൻ മമതയുടെ വീടിന് മുന്നിലെത്തി പ്രതിഷേധിച്ചു.

Stories you may like

ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മമതയ്ക്ക് കൊൽക്കത്ത പോലീസ് പുതിയ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരെ അയച്ചെങ്കിലും മമത അവരെ മടക്കി അയച്ചു. 20 വർഷമായി കൂടെയുള്ളവരെ മാറ്റി, തങ്ങൾക്ക് യാതൊരു വിശ്വാസവുമില്ലാത്ത പുതിയ ആളുകളെ മുഖ്യമന്ത്രി സുവേന്ദു അധികാരി അടിച്ചേൽപ്പിക്കുന്നത് തികഞ്ഞ സ്വേച്ഛാധിപത്യമാണെന്ന് ടിഎംസി എംപി കല്യാൺ ബാനർജി വിമർശിച്ചു. മൂന്ന് തവണ മുഖ്യമന്ത്രിയും ഏഴ് തവണ എംപിയുമായിരുന്ന മമത ബാനർജിയെ ബിജെപി സർക്കാർ അപമാനിക്കുകയാണെന്ന് ടിഎംസി നേതാവ് മഹുവാ മൊയ്ത്രയും ആരോപിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് നൂറുകണക്കിന് കമാൻഡോകളുടെ കാവൽ നൽകുമ്പോൾ മമതയുടെ സുരക്ഷ ഇല്ലാതാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

Tags: west bengaltmcSuvendu Adhikarimamata bannerjeemamata bannerjee security
Share
Tweet
Send
Share

Latest stories from this section

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

‘ധാക്കയിലെ ചേരി കാണിച്ച് ഇത് ഡൽഹി എന്ന് പ്രൊപ്പഗണ്ട’; ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 150 ചൈനീസ് വ്ലോഗർമാർ, വൻ വ്യാജപ്രചാരണം പുറത്ത്!

മിഷനറിമാർ ചെയ്യുന്നതിനേക്കാൾ വലിയ സേവനപ്രവർത്തനമാണ്  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദു ആത്മീയ ആചാര്യൻമാർ നടത്തുന്നത് ;ഡോ. മോഹന്‍ ഭാഗവത്

ലോകത്തിന്റെ കണ്ണുകൾ ഇന്ത്യയിൽ; ഭാരതത്തിന്റെ ഭാവി നമ്മുടെ കൈകളിൽ! ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഓരോ പൗരനും മുന്നിട്ടിറങ്ങണമെന്ന് ഡോ. മോഹൻ ഭാഗവത്

ബംഗ്ലാദേശിൽ വീണ്ടും ഷെയ്ഖ് ഹസീന; പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത് നാലാം തവണ

‘അവർ ശിക്ഷിക്കപ്പെട്ട കുറ്റവാളി, വിട്ടുകിട്ടണം’; ഷെയ്ഖ് ഹസീനയ്ക്കായി  സമ്മർദ്ദം ശക്തമാക്കി ബംഗ്ലാദേശ്!

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ഉത്തർപ്രദേശിൽ സ്ത്രീകൾക്കായി പ്രത്യേക ആനുകൂല്യ പാക്കേജ് ; ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് യോഗി ആദിത്യനാഥ്

Latest News

ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു

ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു

ബോക്സോഫീസിൽ രാമായണ കൊടുങ്കാറ്റ്! വെറും 4 ദിവസത്തിൽ 500 കോടി ക്ലബ്ബ് ലക്ഷ്യമാക്കി രൺബീർ-യശ് ചിത്രം; ടൈഗർ 3-യും ആദിപുരുഷും പിന്നിൽ

ബോക്സോഫീസിൽ രാമായണ കൊടുങ്കാറ്റ്! വെറും 4 ദിവസത്തിൽ 500 കോടി ക്ലബ്ബ് ലക്ഷ്യമാക്കി രൺബീർ-യശ് ചിത്രം; ടൈഗർ 3-യും ആദിപുരുഷും പിന്നിൽ

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

ഭരണഘടന സംരക്ഷിക്കാനാണ് വെടിവെച്ചത്, ഇല്ലെങ്കിൽ ആഭ്യന്തരയുദ്ധമുണ്ടായേനെ’; 1990-ലെ വെടിവെപ്പിനെ ന്യായീകരിച്ച് സമാജ്‌വാദി പാർട്ടി എം.പി, 

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

രാഷ്ട്രീയത്തിന് അതീതമാണ് സൗഹൃദം; മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബി. ഗോപാലകൃഷ്ണൻ

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

‘വീടുവെക്കാൻ മണ്ണെടുക്കാൻ 25,000 രൂപ കൈക്കൂലി’; സിപിഐഎം ലോക്കൽ കമ്മിറ്റിക്കെതിരെ രോഷം, 25 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies