യുപിയിലെ ബിജെപി മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അഡ്വ. പി.എസ് ശ്രീധരന് പിള്ള. നോട്ട് അസാധുവാക്കലിനെതിരായ പ്രചരണത്തിന് ഏറ്റ തിരിച്ചടിയാണ് യുപിയിലും ഉത്തരാഖണ്ഡ് ഉള്‍പ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും ദൃശ്യമായത്.
നോട്ട് അസാധുവാക്കലിനെതിരായ പ്രചരണത്തില്‍ മാപ്പ് പറയാന്‍ പ്രതിപക്ഷം തയ്യാറാകണം. എന്‍ഡിഎ ഭരണത്തിനുള്ള വലിയ പിന്തുണയാണ് രാജ്യമെമ്പാടും ദൃശ്യമാകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post