ഇടുക്കി:സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ് രാജേന്ദ്രന്റെ വീട് നില്ക്കുന്ന സ്ഥലത്തിനുള്ള വ്യാജപട്ടയമാണെന്ന വിവരം പുറത്ത്. നേരത്തെ 2015ല്‍ കയ്യേറ്റഭൂമി തിരിച്ച് പിടിക്കണമെന്ന് ലാന്റ് റവന്യു കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ രേഖകള്‍ പുറത്ത് വന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭൂമി തിരിച്ച് പിടിക്കാന്‍ ജില്ല കളക്ടര്‍ നടപടി സ്വീകരിക്കണമെന്ന ആക്ഷേപവും ശക്തമാണ്,
എസ് രാജേന്ദ്രന് തനിക്ക് പട്ടയം ലഭിച്ചതന്ന് അവകാശപ്പെടുന്ന ഭൂമി കെഎസ്ഇബിയുടേതാണന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
2015 ജനപവരി അഞ്ചിന് 843/ എ ഭൂമിയ്ക്ക് കരം അടയ്ക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫിസറെയും, വില്ലേജ് ഓഫിസര്‍ അപേക്ഷ നിരാകരിച്ചതിനെ തുടര്‍ന്ന് തഹസീല്‍ദാറെയും സമീപിച്ചു. സര്‍വ്വേ നമ്പര്‍ ശരിയല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ജില്ല കളക്ടറും അപേക്ഷ നിരാകരിച്ചു.
തുടര്‍ന്ന് എസ് രാജേന്ദ്രന് ലാന്റ് റവന്യു കമ്മീഷണറെ സമീപിച്ചു. തുടര്‍ന്ന് ലാന്റ് റവന്യു കമ്മീഷണറുടെ പരിശോധനയിലും ഭൂമി കെഎസ്ഇബി ഭൂമി കയ്യേറിയതാണെന്നും ഉള്ളത് വ്യാജപട്ടയമാണന്നും വ്യക്തമായി. തുടര്‍ന്ന് ഭൂമി ഒഴിപ്പിക്കണമെന്ന് കാണിച്ച് ലാന്റ് റവന്യു കമ്മീഷണര്‍ ജില്ല കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും വിഷയത്തില്‍ നടപടി ഉണ്ടായിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ എസ് രാജേന്ദ്രന്റെ ഭൂമി പട്ടയമുള്ളതാണെന്ന് എംഎല്‍എയും, സിപിഎമ്മും അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് കളവാണെന്ന് വ്യക്തമാക്കുന്ന തളിവുകളാണ് മാധ്യമങ്ങള്‍ പുറത്ത് വിടുന്നത്.
Discussion about this post