തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് അനിശ്ചിത കാല സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെും മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപിക്ക് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്ച്യുതാനന്ദന്റെ രൂക്ഷ ശകാരം. ജിഷ്ണുവിന്റെ ബന്ധുക്കളെ പോലീസ് പീഡിപ്പിക്കുന്നുവെന്നും വി എസ് പറഞ്ഞു. ഡിജിപി ലോക്നാഥ് ബെഹ്റയെ ഫോണില്‍ വിളിച്ചാണ് വി എസ് ശകാരിച്ചത്.
ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് അനിശ്ചിത കാല സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയേയും ബന്ധുകളെയും പോലീസ് തടയുകയും ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് ഇവരെ എആര്‍ ക്യാമ്പിലേക്കാണ് മാറ്റിയത്. പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാന്‍ അനുവദിക്കില്ലെന്നു പറഞ്ഞാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ കുടുംബത്തെ ഇന്ന് ഡിജിപി ചര്‍ച്ചയ്ക്കു വിളിച്ചു. പോലീസ് ആസ്ഥാനത്തു സമരം നടത്താനെത്തിയ സാഹചര്യത്തിലാണ് ഡിജിപി ഇവരെ ചര്‍ച്ചയ്ക്കു വിളിച്ചത്.
Discussion about this post