തവാങ്: ചൈനയുടെ പ്രതിഷേധത്തിനിടെ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ അരുണാചല്‍പ്രദേശിലെ തവാങ്ങില്‍ എത്തി. അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു ദലൈലാമയെ അനുഗമിക്കുന്നുണ്ട്.
ഏപ്രില്‍ നാലിന് ഹെലികോപ്ടറില്‍ തവാങ്ങിലെത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, മോശം കാലാവസ്ഥ കാരണം ഗുവാഹതിയില്‍നിന്ന് റോഡ്മാര്‍ഗം 550 കിലോമീറ്റര്‍ സഞ്ചരിച്ചാണ് തവാങ്ങിലേക്ക് പുറപ്പെട്ടത്. പശ്ചിമ കമെങ് ജില്ലയിലെ ദിരാങ്ങില്നിന്നാണ് പേമ ഖണ്ഡു ദലൈലാമക്കൊപ്പം ചേര്‍ന്നത്. ഇവിെടനിന്നുള്ള 140 കിലോമീറ്ററില്‍ 30 കിലോമീറ്റര്‍ മഞ്ഞുവീഴ്ച കാരണം യാത്ര ദുഷ്കരമായിരുന്നു. പൊലീസും അര്ധൈസനിക വിഭാഗവും കനത്ത സുരക്ഷയാണ് ഒരുക്കിയത്.
1962ലെ യുദ്ധത്തിനുശേഷം ചൈനീസ് സൈനികര്‍ പിന്‍വാങ്ങിയ പശ്ചിമ കമെങ് ജില്ലയുടെ ആസ്ഥാനമായ ബോംദിലയിലാണ് ദലൈലാമ ആദ്യം തങ്ങിയത്. രണ്ട് ദിവസം ദിരാങ്ങിലും താമസിച്ചു. തവാങ്ങിലെ ആശ്രമത്തില്‍ ദലൈലാമ നാല് രാത്രി ചെലവഴിക്കും. വിവിധ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ചര്‍ച്ച ഇന്ന് ആരംഭിക്കും. 336 വര്‍ഷം പഴക്കമുള്ള തവാങ് ആശ്രമം ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമാണ്.
Discussion about this post