ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡോല സെന്‍ സംഘര്ഷമുണ്ടാക്കിയതിനേത്തുടര്ന്ന് ഡല്‍ഹി കൊല്‍ക്കൊത്ത എയര്‍ ഇന്ത്യ വിമാനം 20 മിനുട്ട് വൈകി. സീറ്റ് സംബന്ധിച്ച തര്‍ക്കമാണ് വിമാനം വൈകുന്നതിനു കാരണമായതെന്നാണ് വിവരം.
ഡോല സെന്‍, വീല്‍ ചെയറിലായിരുന്ന തന്റെ മാതാവുമൊത്താണ് വിമാനത്തില്‍ കയറിയത്. മാതാവിനായി എമര്‍ജന്‍സി വിന്‍ഡോയുടെ സമീപമുളള സീറ്റ് വേണമെന്ന് ഡോല സെന്‍ വാശി പിടിക്കുകയായിരുന്നു. അതേസമയം സുരക്ഷാകാരണങ്ങളാല്‍ വീല്‍ ചെയറിലുളളയാള്ക്ക് എമര്‍ജന്‍സി വിന്‍ഡോയുടെ സമീപമുളള സീറ്റ് നല്‍കാനാവില്ലെന്ന് വിമാനജീവനക്കാര്‍ പറഞ്ഞു. ഇതാണ് തര്‍ക്കത്തിനിടയാക്കിയത്. തര്ക്കത്തേത്തുറ്റര്ന്ന് ഡോല സെന്നിന്റെ മാതാവിന് മറ്റൊരു സീറ്റ് അനുവദിച്ചുവെങ്കിലും വിമാനം പുറപ്പെടുന്നത് അര മണിക്കൂറോളം വൈകി. ശിവസേനാ എം.പി രവീന്ദ്ര ഗെയ്ക്ക്വാദ് വിമാനജീവനക്കാരനെ മര്‍ദ്ദിച്ചതിനേത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഒരു വിധത്തില്‍ കെട്ടടങ്ങുന്നതിനിടെയാണ് മറ്റൊരു രാജ്യസഭാംഗവും വിമാനജീവനക്കാരുമായുളള തര്‍ക്കത്തേത്തുടര്‍ന്ന് ദേശീയശ്രദ്ധ പിടിച്ചു പറ്റുന്നത്.
അതേസമയം രവീന്ദ്ര ഗെയ്ക്ക്വാദിനെതിരേയുളള വിമാനക്കമ്പനികളുടെ നടപടി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്ന് എയര്‍ ഇന്ത്യ ഇന്നലെ ഉച്ചയോടെ പിന്‍വലിച്ചു.
Discussion about this post