ഡല്‍ഹി: ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുത്തതിനെതിരെ പാക് അധീന കശ്മീരില്‍ പാകിസ്ഥാന് സൈന്യത്തിനെതിരെ പ്രതിഷേധം. പാകിസ്ഥാനും ആര്മിക്കുമെതിരായ മുദ്രാവാക്യങ്ങളുമായാണ് സമരാനുകൂലികള്‍ നിരത്തിലിറങ്ങിയത്.
നൂറുകണക്കിന് കൊട്ലി സ്വദേശികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. അടുത്ത കാലത്തായി നവാസ് ഷെരീഫിനും പാകിസ്ഥാനുമെതിരെ നിരവധി പ്രതിഷേധങ്ങള്‍ പാക് അധീന കശ്മീരില്‍ നടന്നിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും കടുത്ത മനിഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ആരോപിച്ച് കൊട്ലിയില് ശക്തമായ പ്രക്ഷോപം നടന്നിരുന്നു.
Discussion about this post