കൊല്‍ക്കത്ത :പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു . സിസിടിവി ദൃശ്യങ്ങളില്‍ കാണപ്പെട്ട പ്രതികളോട് സാമ്യമുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുകുള്‍ ആലം , മജീദ് എന്നിവരെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതെന്ന് വടക്കന്‍ ദിനാജ്പൂര്‍ സൂപ്രണ്ട് എസ് ഡബ്ല്യു റേസ പറഞ്ഞു .ബംഗ്ലാദേശിലെ താക്കൂര്‍ഗഞ്ച് സ്വദേശികളായ ഇവരെ റായ്ഗഞ്ച് പോലീസ് സ്റ്റേഷന്റെ പരിധിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത് . ഇതോടെ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരുടെ എണ്ണം പതിനേഴായി.
കന്യാസ്ത്രീയെ കവര്‍ച്ചസംഘം കൂട്ടബലാത്സംഗം ചെയ്ത സംഭവം സി.ബി.ഐ അന്വേഷണത്തിന് വിട്ടതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ അറിയിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണസംഘം കന്യാസ്ത്രീ പീഡനത്തിനിരയായത്.
Discussion about this post