ബേണ്‍: 2019-ല്‍ സ്വിറ്റ്സര്‍ലന്റില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണ ശേഖരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളുമായി പങ്കുവയ്ക്കുമെന്ന് സ്വിറ്റ്സര്‍ലന്റ് സര്‍ക്കാര്‍. നികുതി വിവരങ്ങളുടെ വിനിമയവുമായി ബന്ധപ്പെട്ട് നത്തുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരം ഒരു നീക്കം ഉണ്ടാകുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2019 ഓടെ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വിസ്സ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ഇത് നടപ്പാക്കുന്നതിലൂടെ ശേഖരിക്കാന്‍ സാധിക്കുമെന്നാണ് സൂചന. വ്യത്യസ്ത ആഗോള സംഘടനകളുടെ നിര്‍ദ്ദേശ പ്രകാരവും ജി 20യുടെ ഉപദേശത്തിന് വഴങ്ങിയും സ്വിറ്റസര്‍ലന്റ് ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫോര്‍മേഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതാണ് പുതിയ നീക്കത്തിന് കാരണമായിരിക്കുന്നത്. നിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് നല്കുന്ന രഹസ്യാത്മകതയാണ് സ്വിസ്സ് ബാങ്കുകള്ക്കുകളുടെ പ്രത്യേകതയായി കണക്കാക്കുന്നത്.
സ്വിസ്സ് അക്കൗണ്ടുകളുള്ള ഇന്ത്യന്‍ നിക്ഷേപകരെ കണ്ടെത്തി അവരുടെ അനധികൃത സമ്പാദ്യങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്ന് ഭരണത്തിലേറുന്നതിന് മുന്‍പ് നരേന്ദ്ര മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
Discussion about this post