മുംബൈ : പശ്ചിമ ബംഗാളില്‍ കന്യാസ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു.മുഹമ്മദ് സലിം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം മുംബൈയിലേക്ക് കടന്ന ഇയാളെ സിഐഡി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ കേസിലെ ആദ്യ അറസ്റ്റാണിത്.
നേരത്തെ സിസിടിവി ദൃശ്യങ്ങളില്‍ കാണപ്പെട്ട പ്രതികളോട് സാമ്യമുള്ള രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുകുള്‍ ആലം , മജീദ് എന്നിവരെയാണ് ചോദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പാണ് കന്യാസ്ത്രീ പീഡനത്തിനിരയായത്. മോഷണത്തിനെത്തിയ സംഘമാണ് എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയത്.
Discussion about this post