സര്‍ക്കാര്‍ ഓഫിസുകള്‍ ശുചീകരിക്കാന്‍ ഗോ മൂത്രം സംസ്കരിച്ചെടുത്ത ഗൗനൈല് എന്ന ലായിനി ഉപയോഗിക്കണമെന്ന വാര്‍ത്ത പോസ്റ്റ് ചെയ്ത് വ്യവസായിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഇട്ട ഫേസ് ബുക് പോസ്റ്റാണ് നവമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായത്.
എന്തു കൊണ്ടാണ് ഓഫിസുകളില്‍ ഗോ മൂത്രം ഉപയോഗിക്കണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല…ചില തെറാപ്പികള്‍ക്ക് ഇനി പട്ടി മൂത്രം തളിയ്ക്കണമെന്ന് വ്യവസ്ഥയുണ്ടാക്കുമോ എന്നിങ്ങനെയാണ് ചിറ്റിലപ്പിള്ളിയുടെ കുറിപ്പ്. പോസ്റ്റിന് താഴെ അഭിപ്രായത്തെ അനുകൂലിച്ചും, എതിര്‍ത്തും നിരവധി പ്രതികരണങ്ങളും വന്നിട്ടുണ്ട്.
ഇപ്പോള്‍ ഉപയോഗിക്കുന്ന ഫിനൈല്‍ പരിസ്ഥിതിയ്ക്ക് ദോഷമാണെന്നും ഗോമൂത്രത്തില്‍ നിന്നുള്ള ലായിനി സംസ്കരിച്ചെടുത്ത ഗൗനൈല് ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് മനേക ഗാന്ധി മറ്റ് മന്ത്രിമാര്‍ക്ക് കത്തയച്ചത്. ഹോളി കൗ ഫൗണ്ടേഷന് എന്ന സംഘടനയാണ് ഗൗനൈല് ഉത്പാദിപ്പിക്കുന്നത്.
എന്ത് കൊണ്ടാണ് രാജ്യമെമ്പാടും നിരവധി ഗോ കര്‍ഷകര്‍ ഉണ്ടായിരിക്കെ ഗൗനൈലിനെ വ്യവസായിയായ ചിറ്റിലപ്പിള്ളി എതിര്‍ക്കുന്നതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. ഗൗനൈലിനെ ഗോ മൂത്രം എന്ന നിലയില്‍ മാത്രം പരാമര്‍ശിക്കുകയും, പട്ടി മൂത്രവുമായി താരതമ്യം ചെയ്യുകയും ചെയ്തത് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ ചില ഇടുങ്ങിയ ചിന്തകളുടെ ഭാഗമാണെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു. ഹിന്ദു സംഘടനകള്‍ ഗോവിനെ പൂജനീയമായി കാണുന്നതിനാലാണോ..ഗോ കര്‍ഷകര്‍ക്ക് ഗുണകരമാകാവുന്ന നിര്‍ദ്ദേശത്തെ ചിറ്റിലപ്പിള്ളി എതിര്‍ക്കുന്നതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
കേരളത്തില്‍ പട്ടിമൂത്രം ധാരാളം ലഭിയ്ക്കുമെന്ന പരാമര്‍ശവും ചര്‍ച്ചയായിട്ടുണ്ട്.
Discussion about this post