കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് എ.എന്‍.ഷംസീര്‍ എംഎല്‍എ പോയതിനെ എതിര്‍ക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്.
മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയ്ക്ക് ക്ഷണിച്ചതിനാലാണ് ഷംസീര്‍ അവിടെ പോയത്. അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് ഇടപെട്ട കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് പോയ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ സുധാകരനെ കോടതി മധ്യസ്ഥ ചര്‍ച്ചയ്ക്ക് നിയോഗിച്ചിരുന്നോ എന്നും പി.ജയരാജന് ചോദിച്ചു.
Discussion about this post