ഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വൈകിയാല്‍ 10,000 രൂപവരെ പിഴ ഈടാക്കുന്നത് 2018 മുതല്‍ മാത്രമേ ബാധകമാകൂ. കഴിഞ്ഞ ഫിബ്രവരിയില്‍ അവതരിപ്പിച്ച ബജറ്റിലാണ് പിഴ ഈടാക്കുന്നതുസംബന്ധിച്ച പ്രഖ്യാപനം വന്നത്.
2018 ഏപ്രില്‍ ഒന്നുമുതലാകും പിഴ ഈടാക്കുന്നത് ബാധകമാകുക. ഇതുപ്രകാരം 2016-17 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പിഴ ഈടാക്കില്ല. ജൂലായ് 31ആണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി. ആദായ നികുതി നിയമത്തില്‍ സെക്ഷന്‍ 234എഫ് എന്ന പുതിയ വകുപ്പുകൂടി ചേര്‍ക്കുകയായിരുന്നു. ഇത് പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ 10,000 രൂപവരെയാണ് പിഴ ഈടാക്കാന്‍ വകുപ്പുള്ളത്.
ഡിസംബര്‍ 31നകം ഫയല്‍ ചെയ്താല്‍ 5,000 രൂപയും അതിനുശേഷമാണ് റിട്ടേണ്‍ നല്കുന്നതെങ്കില് 10,000 രൂപയുമാണ് പിഴ ഈടാക്കുക. മൊത്തംവരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയാണെങ്കില്‍ പരമാവധി 1000 രൂപയാണ് പിഴ ഈടാക്കുക.
Discussion about this post