തിരുവന്തപുരം: യുവതിയെ പീഡിപ്പിച്ച കേസില്‍ ചാനല്‍ മേധാവി അറസ്റ്റിലായി എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച വെബ്സൈറ്റിനെതിരെ ജനം ടിവി അധികാരികള്‍ ഡി ജി പിക്കും സൈബര്സെല്ലിനും പരാതി നല്കി. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അറസ്റ്റിലായ വ്യക്തി ജനം ടിവി യുടെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനവും വഹിക്കുന്ന വ്യക്തിയല്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് സ്വദേശിയായ യുവതിയുടെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ജനം ടിവി യുടെ മേധാവി അറസ്റ്റില്‍ എന്ന വ്യാജ വാര്‍ത്ത എൈ വിറ്റ്നസ് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ പുറത്തു വിട്ടത്.
അതേസമയം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ജനം ടിവി യുടെ വിശ്വാസ്യത തകര്‍ക്കാനുളള ബോധപൂര്‍വമായ ശ്രമമാണെതെന്ന് ജനം ടിവി അധികാരികള്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കി. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഇതിനുമുന്‍പും ഈ ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
Discussion about this post