തിരുവനന്തപുരം: ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിടരാമന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന്റെ വാദം കളവാണെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. എ ഗ്രേഡ് സബ് കലക്ടറും എംപ്ളോയിമെന്റ് ട്രെയിനിംഗ് ഡയറക്ടറും തുല്യമായ തസ്തികകളാണെന്നു വെളിപ്പെടുത്തി സര്‍ക്കാര്‍ തന്നെ നല്കിയ വിവരാവകാശ രേഖയിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളത്. പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ രാജേശ്വരിയാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നല്‍കിയത്.
ശ്രീറാം വെങ്കിട്ടരാമനു സ്ഥാനക്കയറ്റം നല്‍കിയെന്നായിരുന്നു സ്ഥലമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമര്‍ശം. ദേവികുളം സബ് കളക്ടറായിരിക്കെ കഴിഞ്ഞ ജനുവരി ഒന്നിനാണ് ശ്രീറാമിനെ സീനിയര്‍ ടൈം സ്കെയിലിലേക്കു പ്രമോഷന് നല്‍കിയത്. ഐഎഎസ് ചട്ട പ്രകാരം ഇനി അഞ്ചു വര്‍ഷത്തിനു ശേഷമേ ശ്രീറാമിനു സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു.
കഴിഞ്ഞ ജൂലൈയിലാണ് ദേവികുളം സബ് കളക്ടര്‍ ആയിരുന്ന ശ്രീരാം വെങ്കിട്ടരാമനെ എപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്കു ‘പ്രമോഷന്’ നല്കി സര്‍ക്കാര്‍ മാറ്റുന്നത്.
Discussion about this post