ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വന്‍ വിജയമാണെന്ന് അരുണ്‍ ജെയ്റ്റ്ലി. കള്ളപ്പണം കണ്ടു കെട്ടുകമാത്രമായിരുന്നില്ല നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ നടപടി സാമ്പത്തിക മേഖലയില്‍ അനുകൂല പ്രതിഫലനമാണ് ഉണ്ടാക്കിയത്. നോട്ടിന്റെ ഉപയോഗത്തില്‍ 17 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ടെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടുതല്‍ കറന്‍സി നോട്ടുകള്‍ ഉണ്ടായിരുന്ന സാമ്പത്തിക മേഖലയായ ഇന്ത്യയ്ക്ക് ഈ സാഹചര്യം മാറേണ്ടത് അത്യന്താപേക്ഷിതമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നികുതിദായകരുടെ എണ്ണവും കൂടി. തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ കള്ളപ്പണത്തിന്റെ ഉപയോഗം തടയുമെന്നും മന്ത്രി വ്യക്തമാക്കി. 15.44 ലക്ഷം കോടി നോട്ടുകളാണ് ഇക്കഴിഞ്ഞ നവംബര്‍ എട്ടിന് സര്‍ക്കാര്‍ നിരോധിച്ചത്. ഇതില്‍ 15.28 ലക്ഷം കോടി നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ പറയുന്നു.
Discussion about this post