കോട്ടയം: ടി പി വധക്കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം തുറന്നു പറയാന്‍ വി .ടി ബല്‍റാം എംഎല്‍എ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇത് സംബന്ധിച്ച് വി .ടി ബല്‍റാമിനെ പൊലീസ് ചോദ്യം ചെയ്യണം. കേസിലെ നടപടി ത്വരിതപ്പെടുത്താനും തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു. ജനരക്ഷായാത്രക്കിടെ കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ടിപി കേസിലെ ഒത്തു തീര്‍പ്പ് എന്തായിരുന്നുവെന്ന് മുന്നണികള്‍ വെളിപ്പെടുത്തണം. കേസില്‍ കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു.
ടിപി ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാതെ രാഷ്ട്രീയ ഒത്തുതീര്‍പ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്ട്ടിന്മേലുള്ള അന്വേഷണമെന്ന് കഴിഞ്ഞ ദിവസം വി ടി ബല്‍റാം എം എല്‍ എ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള പ്രതികരണത്തിലാണ് കുമ്മനം ഇക്കാര്യം പറഞ്ഞത്.
Discussion about this post