റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട കത്ത് തന്റേതല്ലെന്ന് സരിത എസ് നായര്‍. രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ക്ക് ഇരയാവുകയായിരുന്നു താന്‍. പി.സി ജോര്‍ജ്ജിനെ താന്‍ കണ്ടിരുന്നു. എന്നാല്‍ കത്ത് കാണിച്ചിരുന്നില്ല. ജോസ് കെ മാണിയെ ഒറു തവണ അദ്ദേഹത്തിന്റെ ഓഫിസില്‍ പോയി കണ്ടിരുന്നു. ഒരു പരിപാടിയ്ക്ക് ക്ഷണിക്കാനായിരുന്നു അത്, വരാനാവില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.
താന്‍ തയ്യാറാക്കിയ ‘കത്തില്‍ രാഷ്ട്രീയ നേതാക്കളുടെ പേരുകളുണ്ടായിരുന്നുവെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കള്‍ ലൈംഗിക ചൂഷണം നടത്തിയോ എന്ന ചോദ്യത്തിന് അതിന്മ റുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു സരിതയുടെ മറുപടി.
തന്റെ പേരില്‍ പുറത്ത് വന്ന കത്ത് വ്യാജമാണെന്ന് കാണിച്ച് പോലിസില്‍ പരാതി നല്‍കുമെന്ന് സരിത പറഞ്ഞു. കത്ത് പുറത്ത് വന്നതിന് പിന്നില്‍ പി.സി ജോര്‍ജ്ജാണെന്നാണ് കരുതുന്നതെന്നും സരിത പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ചാനലില്‍ കത്ത് തന്റേതാണ് എന്ന് സരിത സമ്മതിക്കുന്ന ഓഡിയോ ഉണ്ടല്ലോ എന്ന ചോദ്യത്തിന് സരിത പറഞ്ഞ മറുപടി ഇതാണ്..റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് ഒരാള്‍ വിളിച്ച് സരിതയുടെ കത്ത് കിട്ടിയിട്ടുണ്ട് എന്ന് പറയുന്നു..താനത് നിഷേധിച്ചു. പിന്നീട് നികേഷ് കുമാര്‍ വിളിച്ച് വീണ്ടും കത്തിനെ കുറിച്ച് ചോദിക്കുന്നു..ജോസ് കെ മാണിയുടെ പേര് പരാമര്‍ശിക്കുന്ന കത്താണോ..?( നേരത്തെ വിളിച്ചയാള്‍ പറഞ്ഞത് ഉദ്ദേശിച്ച്) എന്ന് ചോദിക്കുന്നു. ഈ ഓഡിയോ എഡിറ്റ് ചെയ്താണ് കത്തിലെ ഉള്ളടക്കം സമ്മതിച്ചു എന്ന അര്‍ത്ഥത്തില്‍ സംപ്രഷണം ചെയ്തതെന്നും സരിത പറഞ്ഞു.
ജോസ് കെ മാണിയ്ക്കെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും, ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സരിത പറഞ്ഞു.
Discussion about this post