Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചർച്ചയ്ക്കിടെ അടിച്ച് പിരിഞ്ഞ് ട്രംപും സെലൻസ്‌കിയും; ലോക നേതാക്കൾ മാതൃകയാകേണ്ടത് ഇങ്ങനെയോ?

by Brave India Desk
Mar 1, 2025, 04:05 pm IST
in International
Share on FacebookTweetWhatsAppTelegram

ലോക നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയും ചർച്ചയും പുതുമയുള്ള കാര്യമല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും പ്രശ്‌നപരിഹാരത്തിനും ചർച്ചകൾ അനിവാര്യം ആണ്. എന്നാൽ കഴിഞ്ഞ ദിവസം അമേരിക്കൻ- യുക്രെയ്ൻ പ്രസിഡന്റുമാർ തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഇതിൽ നിന്നും വിഭിന്നമായിരുന്നു. 10 മിനിറ്റ് പോലും നീളാതിരുന്ന ഇരു നേതാക്കളുടെ ചർച്ചയാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്.

റഷ്യൻ- യുക്രെയ്ൻ സംഘർഷം പരിഹരിച്ച് ലോകത്ത് സമാധാനം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ട്രംപ്- സെലൻസ്‌കി കൂടിക്കാഴ്ച നടന്നത്. എന്നാൽ ചർച്ച ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ രൂക്ഷമായ വാക്‌പോരിലേക്ക് ചർച്ച വഴിമാറുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും ചേർന്ന് നടത്താനിരുന്ന വാർത്താ സമ്മേളനവും റദ്ദാക്കി. അതൃപ്തനായി സെലൻസ്‌കിയ്ക്ക് വൈറ്റ് ഹൗസിൽ നിന്നും മടങ്ങേണ്ടിയും വന്നു.

Stories you may like

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി കരാറിൽ ഏർപ്പെടണമെന്ന നിർദ്ദേശം ട്രംപ് സെലൻസ്‌കിയ്ക്ക് മുൻപിൽവച്ചു. ഇതോടെ ആയിരുന്നു വാക്‌പോര് തുടങ്ങിയത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ട്രംപിന്റെ വാക്കുകളെ പിന്തുണച്ചു.

എന്നാൽ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള സംഘർഷം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ലെന്ന് സെലൻസ്‌കി ഓർപ്പിക്കുക്കയും, എക്കാലവും അമേരിക്ക റഷ്യയ്‌ക്കൊപ്പമാണെന്ന് ആരോപിക്കുകയും ചെയ്തു. യുക്രെയ്‌നിന്റെ പലഭാഗങ്ങളും ഇന്ന് റഷ്യയുടെ പക്കൽ ആണെന്നും ഇത് ആരും തടഞ്ഞില്ലെന്നും സെലൻസ്‌കി പരിഭവം പറഞ്ഞു. ഇതിനിടെ ഇടപെട്ട വാൻസ് നയതന്ത്രത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് അമേരിക്ക ഉദ്ദേശിക്കുന്നത് എന്ന് മറുപടി നൽകി. ഇതോടെ വാക് പോര് മുറുകി.

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ ചർച്ചയെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കൊണ്ട് നിങ്ങൾ ചൂതാട്ടം നടത്തുകയാണെന്നും മൂന്നാം ലോക മഹായുദ്ധം ലക്ഷ്യമിടുന്നുവെന്നും ട്രംപ് വിമർശിച്ചു. വാൻസും ഇടപെട്ടതോടെ പോര് രൂക്ഷമാകുകയും ചർച്ച ർക്കത്തിൽ അവസാനിക്കുകയും ചെയ്തു.

ഓവൽ ഓഫീസിൽ പ്രമുഖ മാദ്ധ്യമങ്ങൾക്ക് മുൻപിൽ ആയിരുന്നു നേതാക്കളുടെ വാക് പോര്. ഇതോടെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സഹിതം പുറത്താകുകയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ചെയ്തു. നേതാക്കൾ പൊതുജനങ്ങൾക്ക് മാതൃകയാകേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

ചർച്ചയ്ക്ക് വിളിച്ചുവരുത്തി സെലൻസ്‌കിയെ അധിക്ഷേപിച്ചുവെന്നാണ് ട്രംപിനെതിരായ വിമർശനം. പ്രോട്ടോകോൾ തെറ്റിച്ച് ചർച്ചയ്ക്കിടെ സെലൻസ്‌കി മനപ്പൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ചർച്ചകൾ പരാജയപ്പെടുന്നതും അലസുന്നതും പതിവാണെങ്കിലും ട്രംപ്- സെലൻസ്‌കി കൂടിക്കാഴ്ച അതിനപ്പുറം ആണെന്നാണ് വിലയിരുത്തൽ. ലോകനേതാക്കൾ പെരുമാറേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യവും ഇതോടൊപ്പം പ്രസക്തമാകുന്നു.

“>

Tags: Donald TrumpVolodymyr Zelenskytalk
Share1TweetSendShare

Latest stories from this section

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഓപ്പറേഷൻ അമിസ്റ്റാഡ്’; ദുരന്തഭൂമിയായ വെനസ്വേലയ്ക്ക് രക്ഷാഹസ്തവുമായി ഇന്ത്യൻ ആർമി, സി-17 വിമാനങ്ങളിൽ ടൺകണക്കിന് മരുന്നുകളും മൊബൈൽ ആശുപത്രികളും

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസിന്റെ പരമോന്നത ബഹുമതി ; മോദിക്ക് ലഭിക്കുന്ന 34-ാമത് അന്താരാഷ്ട്ര ബഹുമതി

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies