തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ തെളിവ് നല്കാന് രമേശ് ചെന്നിത്തല നിര്‍ബന്ധിച്ചെന്നു സരിത എസ്.നായര്‍. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവന്നതിനു പിന്നാലെയാണ് സരിത കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗിക ആരോപണം മാത്രമല്ല, അഴിമതി ആരോപണവുമുണ്ട്. തന്റെ മൊഴി മാത്രമല്ല, മറ്റ് 246 പേരുടെകൂടി മൊഴിയുണ്ട്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു സരിത പറഞ്ഞു. കമ്മിഷനു നല്കിയതിനേക്കള് കൂടുതല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ട്. ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ അതുതന്നെ ഏല്‍പ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജോയ് എന്ന അഭിഭാഷകന്റെ ഫോണില്‍നിന്ന് തന്നെ നേരിട്ടു വിളിച്ചാണ് രമേശ് ചെന്നിത്തല ഈ ആവശ്യം ഉന്നയിച്ചത് സരിത പറയുന്നു.
തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയ സമയത്ത് തെളിവുകള്‍ പരസ്യപ്പെടുത്തണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടതായും സരിത പറയുന്നു.
Discussion about this post