നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് അന്തരിച്ച നടൻ ശ്രീനാഥിനെക്കുറിച്ച് പറഞ്ഞ സംഭവങ്ങൾ ശ്രദ്ധേയമാകുന്നു.തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീനാഥിന്റെ മരണത്തിനിടയാക്കിയ കാരണങ്ങൾ ആലപ്പി അഷറഫ് വിശദീകരിക്കുന്നത്. ശാന്തികൃഷ്ണയുമായുള്ള ശ്രീനാഥിൻറെ വിവാഹജീവിതത്തെ സംബന്ധിച്ചും ആലപ്പി അഷറഫ് വ്യക്തമാക്കുന്നു.
.’അട്ടിമറി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് ഞാൻ ശ്രീനാഥിനെ പരിചയപ്പെടുന്നത്. മദ്രാസ് . ആ ചിത്രത്തിൽ ഞാനും ഒരു വില്ലൻ വേഷം ചെയ്തിരുന്നു. വളരെയേറെ തമാശകൾ പറയുന്ന സ്വഭാവമുണ്ടെങ്കിലും ചെറിയ കാര്യങ്ങൾ പോലും ശ്രീനാഥിന് വിഷമമുണ്ടാക്കുമായിരുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ച് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
മലയാളത്തിലെ വിസ എന്ന ചിത്രത്തിലാണ് ശാന്തി കൃഷ്ണയും ശ്രീനാഥും ഒന്നിച്ച് അഭിനയിക്കുന്നത്. തമിഴിലെ പ്രമുഖ നടി കൂടിയായിരുന്നു അവർ. ശ്രീനാഥ്-ശാന്തികൃഷ്ണ പ്രണയം വലിയ വാർത്തായായിരുന്നു. ശാന്തികൃഷ്ണയുടെ സഹോദരൻ സുരേഷ് കൃഷ്ണ തമിഴിലെ സംവിധായകനാണ്. ശാന്തികൃഷ്ണയും ശ്രീനാഥും ഗുരുവായൂരിൽ വച്ച് വിവാഹിതരായി. അതിനുശേഷം അവർ മാതൃകാദമ്പതികളെ പോലെയാണ് ജീവിച്ചത്.
ഒരു ദിവസം ഞാൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ പങ്കജ് ഹോട്ടലിൽ താമസിക്കാനായി എത്തി. അവിടത്തെ ബാറിൽ നിന്ന് ഇറങ്ങിവരുന്ന ശ്രീനാഥിനെ ഞാൻ കണ്ടു. എന്നെയും കൊണ്ട് അയാൾ വീട്ടിലേക്ക് പോയി. ശാന്തി കൃഷ്ണ വീട്ടിൽ ഉണ്ടായിരുന്നില്ല. അവൻ വീട്ടിൽ വച്ച് നന്നായി മദ്യപിച്ചു.ശാന്തി കൃഷ്ണയെക്കുറിച്ച് അരുതാത്ത പല കാര്യങ്ങളും ശ്രീനാഥ് എന്നോട് പറഞ്ഞു. അതൊക്കെ കേട്ട് ഞാൻ അതിശയിച്ച് പോയി.
ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ ശ്രീനാഥ് കാറെടുത്ത് പുറത്തേക്ക് പോയി. തിരികെ വന്ന ശ്രീനാഥ് ഒറ്റയ്ക്കായിരുന്നില്ലെന്ന് കണ്ട് ഞാൻ വല്ലാതെയായി. അതിനെക്കുറിച്ച് ഒന്നും ചോദിക്കാൻ പോയില്ല. ശാന്തി കൃഷ്ണയുമായുളള വിവാഹമോചനം കേട്ടപ്പോൾ എനിക്ക് വലിയ അതിശയമൊന്നും തോന്നിയില്ല, ഒരു സമാധാവും അവർക്കില്ലായിരുന്നു.
ദുർബലമായ മനസിന്റെ ഉടമയാണ് ശ്രീനാഥ്. മോഹൻലാലിനോടൊപ്പം അഭിനയിക്കാനുള്ള ഒരവസരം ആ സമയത്ത് ശ്രീനാഥിന് ലഭിച്ചു. എന്തോ കാരണംകൊണ്ട് ആ അവസരം നഷ്ടപ്പെടുകയും ചെയ്തു. അത് നഷ്ടപ്പെട്ടപ്പോൾ ശ്രീനാഥ് വല്ലാതെ സങ്കടപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തിന് അതും കാരണമാണ്’- അഷ്‌റഫ് പറഞ്ഞു.
Discussion about this post