തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്നു വര്‍ഷത്തില്‍നിന്ന് രണ്ടു വര്‍ഷമായി കുറച്ചു. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതോടെ പ്രയാര്‍ ഗോപാല കൃഷ്ണന് അധ്യക്ഷനായ ഭരണസമിതിയുടെ കാലാവധി നാളെ അവസാനിക്കും.
ഇതോടെ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പുറത്തായി. ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ സിറ്റിംഗ് ഫീസും ശമ്പളവും സര്‍ക്കാര്‍ തീരുമാനിക്കാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് നിയമിച്ചത്. എന്നാല്‍ ഇടതുമുന്നണി അധികാരത്തിലേറിയ ശേഷം പല കാര്യങ്ങളിലും സര്‍ക്കാരുമായി പ്രയാര്‍ ഗോപാലകൃഷ്ണര് ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. ഏറ്റവുമൊടുവില്‍ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും സര്‍ക്കാര്‍ തീരുമാനത്തിന് എതിരായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്റെ നിലപാട്.
Discussion about this post