ഡല്‍ഹി: ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തിയിരുന്ന സമരം നിര്‍ത്തി വച്ചു. മെഡിക്കല്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്നാണ് നടപടി. ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭയുടെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ബജറ്റ് സമ്മേളത്തിന് മുമ്പ് കമ്മറ്റി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്പീക്കർ നിർദേശിച്ചു.
ആരോഗ്യ മേഖലയിൽ ബിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയിൽ പറഞ്ഞിരുന്നു. മെഡിക്കൽ കമ്മീഷൻ ബിൽ ഗുണമേ ഉണ്ടാക്കു. ബില്ലുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കുള്ള ആശങ്ക സംബന്ധിച്ച് ഐഎംഎ പ്രതിനിധികളുമായി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നുവെന്നും നഡ്ഡ അറിയിച്ചിരുന്നു.
ഡോക്ടര്‍മാരുടെ ആശങ്ക നീക്കണമെന്ന് കോൺഗ്രസും എസ്പിയും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ബില്ലിലെ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പഠനം അസാധ്യമാക്കുമെന്ന് ഐഎംഎ ദേശീയ അധ്യക്ഷന്‍ രവി വന്‍ഖേദ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post