എ.കെ.ജി വിവാദത്തില്‍ സിപിഎം വീണത് ചെറിയ കുഴിയില്ല എന്ന് വിലയിരുത്തല്‍. സിപിഎമ്മിന് ചുരുക്കം ചില ‘മഹാന്മാരായ’ഇന്ത്യന്‍ നേതാക്കളെ ഉള്ളു എന്നിരിക്കെ എകെജിയെ തൊട്ടാല്‍ സിപിഎമ്മിന്റെ കുരുപൊട്ടി അക്രമവാസന പുറത്തുവരും എന്നറിയാത്ത ആളല്ല സൈബര്‍ വിദഗ്ധനായ വി.ടി ബല്‍റാം എംഎല്‍എ. മറ്റെല്ലാവരെയും പുരോഗമന വിരുദ്ധരായി ചിത്രീകരിക്കുന്ന സ്വയം പൊങ്ങികള്‍ക്ക് തലയില്‍ കിട്ടിയ അടി എന്നാണ് ഒരു ട്രോള്‍.
നെഹ്റുവിനെയും ഗാന്ധിജിയേയും, നാരായണ ഗുരുവിനെയും തലങ്ങും വിലങ്ങും പരിഹസിക്കുമ്പോള്‍ കാലം കരുതിവച്ച തിരിച്ചടി എന്നാണ് വിലയിരുത്തല്‍. ബല്‍റാം ഇത്ര കടത്തി പറയേണ്ടി ഇരുന്നോ എന്ന് നെറ്റിചുളിക്കുന്നവര്‍ പോലും സിപിഎം അസഹിഷ്ണുതയ്ക്കെതിരെ രംഗത്തെത്തി. ബല്‍റാമിന് മറുപടി കുറിപ്പെഴുതിയ ചിന്താ ജെറോമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാകും സോഷ്യല്‍ മീഡിയയുടെ പൊതുവികാരം. ചിന്താ ജെറോമിനെ പരസ്യമായി പിന്തുണക്കാന്‍ പതിവ് സൈബര്‍ വിംഗ് സജീവമല്ല. എന്നാല്‍ എതിര് ടീം ഒറ്റക്കെട്ടായി രംഗത്തെത്തി.
സിവിക് ചന്ദ്രനെ പോലെ, എ സുരേഷിനെ പോലെ ഇടതുപക്ഷ സഹയാത്രികരായ ആളുകളും ബല്‍റാമിനെ അസഹിഷ്ണുതയോടെ നേരിട്ട സിപിഎം സൈബര്‍, യുവജന സംഘങ്ങളെ വിമര്‍ശിക്കുന്നു.
https://www.facebook.com/nandakumarkuzhuppilly.nettoor/posts/1800538133320783
https://www.facebook.com/suresh.achu.372/posts/1276599299152082
https://www.facebook.com/jithinjacob.jacob/posts/1538019406267859
https://www.facebook.com/photo.php?fbid=1391124187665879&set=a.598586583586314.1073741876.100003049334159&type=3&theater
https://www.facebook.com/chinthajerome.in/photos/a.684088888308233.1073741833.656065401110582/1739795102737601/?type=3&theater
Discussion about this post