പാലക്കാട്: എകെജിക്കെതിരായ പരാമര്‍ശവുമായി ബന്ധപ്പെട്ട് വി.ടി. ബല്‍റാം എംഎല്‍എയുടെ തൃത്താലയിലെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച്. വിവാദ പരാമര്‍ശം പിന്‍വലിച്ച് എംഎല്‍എ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം മാര്‍ച്ച്.
മാര്‍ച്ച് എംഎല്‍എയുടെ ഓഫീനു മുന്നില്‍ പോലീസ് തടഞ്ഞു. ഇതേതുടര്‍ന്നു പ്രവര്‍ത്തകര്‍ റോഡില്‍ ഇരുന്നു പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ഇതേ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post