പാലക്കാട്: സി.പി.എം നേതാക്കളെപറ്റി മിണ്ടിയാല്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രന്. വി.എസ് അച്യുതാനന്ദനെതിരെ അസംബ്ലിയില്‍ നാവുയര്‍ത്താന്‍ ബല്‍റാമിന് ധൈര്യമുണ്ടോ എന്നും ചന്ദ്രന് ചോദിച്ചു. മറ്റുള്ളവരെ തെറി പറയുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ലന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും ചന്ദ്രന് വ്യക്തമാക്കി.
ബല്‍റാമിനെ കൊണ്ട് മാപ്പു പറയിപ്പിക്കലല്ല സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനും പ്രതികരിച്ചു. ബല്‍റാം വേണമെങ്കില്‍ മാപ്പു പറയട്ടെ. ബല്‍റാം തെറ്റുകാരനാണോയെന്ന് തൃത്താലയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post