എകെജി സ്മാരകത്തിന് 10 കോടി രൂപ അനുവദിച്ച പിണറായി സര്‍ക്കാരിന്റെ തീരുമാനത്തില്‍ വിവാദം പെട്ടൊന്നൊന്നും അവസാനിക്കില്ല. മുമ്പ് എകെജി സ്മാരകത്തിനായി സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച സ്ഥലത്തെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട എന്ത് സ്മാരകമാണ് നിര്‍മ്മിച്ചത് എന്ന ചോദ്യമാണ് ആദ്യം ഉയര്‍ന്നത്. ഈ സ്ഥലത്ത് പാര്‍ട്ടി സംസ്ഥാന ഓഫിസാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പേരിന് ഒരു ലൈബ്രറി എകെജി സ്മാരകമായി അതിനകത്ത് ഉണ്ടെങ്കിലും ആ സ്മാരകം പാര്‍ട്ടിക്കാര്‍ക്ക് പോലും ലഭ്യമാണോ എന്ന ചോദ്യം ഉയരുന്നു. പിറകെ സംസ്ഥാന കമ്മറ്റി ഓഫിസ് സര്‍ക്കാര്‍ ഏറ്റെടുത്ത് എകെജി സ്മാരകമാക്കി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നാണ് ആവശ്യം.
യുവതലമുറ അദ്ദേഹത്തിന്റെ മാഹാത്മ്യം അറിഞ്ഞ് വളരണം എന്ന് പറഞ്ഞായിരുന്നു തോമസ് ഐസകിന്റെ സ്മാരകത്തിനുള്ള 10 കോടിയുടെ ഫണ്ട് പ്രഖ്യാപനം. ജന്മനാടായ പെരളിശ്ശേരിയില് സ്മാരകം നിര്‍മ്മിക്കുന്നതൊക്കെ നല്ല കാര്യം പക്ഷേ എകെജിയുടെ തറവാട് വീട് എവിടെ എന്നാണ് ചോദ്യം.
എകെജിയുടെ തറവാട് വീടായ ഗോപാലവിലാസം 2011 ലാണ് പൊളിച്ച് നീക്കിയത്. അദ്ദേഹത്തിന്റെ ശവകുടീരം നിലനില്‍ക്കുന്ന പറമ്പിലെ തറവാട് വീട് പൊളിച്ചപ്പോള്‍ പക്ഷെ സിപിഎം എന്തു ചെയ്തുവെന്നാണ് ചോദ്യം . ഒപ്പം പഴയ സംഭവങ്ങള്‍ ഇവര്‍ സിപിഎം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
തറവാട് വീട് പൊളിച്ചു മാറ്റാന്‍ എകെജിയുടെ ബന്ധുക്കള്‍ തീരുമാനിച്ചതോടെ എതിര്‍പ്പുമായി സിപിഎം രംഗത്ത് എത്തിയിരുന്നു.തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന് വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു. പിറകെ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയായ എംഎ ബേബിയും ദേവസ്വം മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനും സ്ഥലം സന്ദര്‍ശിച്ച് ഏറ്റെടുക്കല്‍ പ്രഖ്യാപനം ആവര്‍ത്തിച്ചു. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞു മടങ്ങിയതിന് പിറകെ ബന്ധുക്കള്‍ വീട് പൊളിച്ച് മാറ്റി.
പലവട്ടം സിപിഎം കേരളം ഭരിച്ചിട്ടും എകെജിയെ ഓര്‍ത്തില്ല. പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റാണ് ഇത്തവണ. എകെജിയെ ഓര്‍ക്കാന്‍ വി.ടി ബല്‍റാം വേണ്ടി വന്നുവെന്നാണ് പരിഹാസം.
Discussion about this post