പ്രധാനമന്ത്രിയുടെ ‘നമോ’ ആപ്പ് വ്യക്തിളുടെ വിവരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ് സ്മൃതി ഇറാനി. ഛോട്ടാ ഭീമിന് പോലും അറിയാം ‘ആപ്പ് ‘വിവരങ്ങള്‍ ചോര്‍ത്താനാവില്ല എന്ന് ട്വറ്ററിലൂടെ സ്മൃതി ഇറാനി പറഞ്ഞു.
.@RahulGandhi ji, even ‘Chhota Bheem’ knows that commonly asked permission on Apps don’t tantamount to snooping.
— Smriti Z Irani (Modi Ka Parivar) (@smritiirani) March 26, 2018
‘നമോ’ ആപ്പ് വീഡിയോയും ഓഡിയോയും കോണ്ടാക്റ്റുകളും മറ്റും ശേഖരിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് കൊടുക്കുമെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. കൂടാതെ 13 ലക്ഷം എന്‍.സി.സി കാഡറ്റുകളോടും ‘നമോ’ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധമായും പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Modi’s NaMo App secretly records audio, video, contacts of your friends & family and even tracks your location via GPS.
He’s the Big Boss who likes to spy on Indians.
Now he wants data on our children. 13 lakh NCC cadets are being forced to download the APP.#DeleteNaMoApp
— Rahul Gandhi (@RahulGandhi) March 26, 2018
അതേസമയം കോണ്‍ഗ്രസ് തങ്ങളുടെ ആപ്പ് ആയ ‘വിത്ത് ഐ.എന്‍.സി’ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ‘നമോ’ ആപ്പ് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞിട്ട് സ്വന്തം ആപ്പ് തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് കൊണ്ഗ്രസ് എന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
https://twitter.com/smritiirani/status/978169148332224512
കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പിന്റെ സൈറ്റായ membership.inc.inന്റെ സെര്‍വര്‍ സിംഗപ്പൂരിലാണെന്ന് ഫ്രാന്‍സിലെ സെക്യൂരിറ്റി ഗവേഷകനായ ബാപ്റ്റിസ്റ്റ് റോബര്‍ട്ട് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞു. ഇന്ത്യയിലുള്ള ഒരു പാര്‍ട്ടിയായതുകൊണ്ട് തങ്ങളുടെ സൈറ്റിന്റെ സെര്‍വര്‍ ഇന്ത്യയില്‍ തന്നെ വെക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
The IP address of https://t.co/t1pidQUmtq is 52.77.237.47. This server is located in Singapore. As you are an #Indian political party, having your server in #India is probably a good idea. pic.twitter.com/tbspCtOPfB
— Baptiste Robert (@fs0c131y) March 26, 2018
കൂടാതെ ഈ സൈറ്റിന്റെ എന്‍ക്രിപ്ഷനും വളരെ ദുര്‍ബ്ബലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Moreover, the personal data are encoding with base 64. This is not encryption! Decode this data is very easy as shown in the example. pic.twitter.com/yDWawN2YiR
— Baptiste Robert (@fs0c131y) March 26, 2018
Discussion about this post