കണ്ണൂര്‍: പിണറായിയിലെ കൂട്ട കൊലപാതകങ്ങള്‍, സൗമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവര്‍. ഇയാളെ പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. സൗമ്യയുമായി ബന്ധമുളള മൂന്ന് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സൗമ്യയെ ഇന്ന് പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. മരിച്ച മകള്‍ ഐശ്വര്യയുടെ രാസ പരിശോധന ഫലവും ഇന്ന് കിട്ടും.
കഴിഞ്ഞ ദിവസം കൊലപാതകത്തില്‍ സൗമ്യ കുറ്റം സമ്മതിച്ചിരുന്നു. ഭക്ഷണത്തില്‍ വിഷം നല്‍കിയാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നായിരുന്നു സൗമ്യയുടെ കുറ്റ സമ്മതം. 2012 മുതല്‍ ഒരേ വീട്ടില്‍ നാല് കൊലപാതകങ്ങളാണ് നടന്നത്. മക്കളായ കീര്‍ത്തനയും ഐശ്വര്യയും, മാതാപിതാക്കളായ കുഞ്ഞിക്കണ്ണനും കമലയും ഇടവേളകളില്‍ കൊല്ലപ്പെടുകയായിരുന്നു.
Discussion about this post