പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 19ന് ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ കശ്മീരിലുള്ള ഒരു ജലവൈദ്യുത പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്യും. അത് കൂടാതെ ലഡാഖിലെ ആദ്ധ്യാത്മിക ഗുരുവായിരുന്ന കുഷോക് ബകുലയുടെ റിംപോച്ചെയുടെ 100ാം ജന്മദിന വാര്‍ഷികാഘോഷത്തിലും മോദി പങ്കെടുക്കും.
330 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതയിയായ കിഷന്‍ഗംഗ പദ്ധതിയാണ് മോദി ഉദ്ഘാടനം ചെയ്യുക. ഇതിന്റെ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഇത് സ്ഥിതി ചെയ്യുന്നത് വടക്കന്‍ കശ്മീരിലെ ബന്ദിപ്പോരയിലാണ്. കിഷന്‍ഗംഗ നദിയുടെ വെള്ളം ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന പവര്‍ഹൗസിലേക്ക് 23.25 കിലോമീറ്റര്‍ നീളമുള്ള തുരങ്കം വഴി തിരിച്ച് വിട്ട് 171 കോടിയിലധികം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ടിയുള്ള പദ്ധതിയാണിത്.
ലേയിലായിരിക്കും ആദ്ധ്യാത്മിക ഗുരുവായിരുന്ന കുഷോക് ബകുലയുടെ റിംപോച്ചെയുടെ 100ാം ജന്മദിന വാര്‍ഷികാഘോഷം നടക്കുക. ഇതില്‍ പങ്കെടുത്തതിന് ശേഷം മോദി ജമ്മുവിലെ ഒരു സര്‍വ്വകലാശാലയിലെ ബിരുദദാന സമ്മേളനത്തിലും പങ്കെടുക്കും.
Discussion about this post