ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നു ദേശീയ പ്രസിഡന്റ് അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ചയാണു ബിജെപി ദേശീയാധ്യക്ഷൻ തന്നെ വിജയ പ്രതീക്ഷ മാധ്യമങ്ങളുമായി പങ്കുവച്ചത്.
ഒരുമാസമായി ഞാന്‍ കർണാടക സംസ്ഥാനത്തിൽ 50,000 കിലോമീറ്ററാണ് സഞ്ചരിച്ചത്. തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളിൽ ബിജെപി ജയിക്കുമെന്നു മാധ്യമങ്ങൾ പലതവണ എന്നോടു ചോദിച്ചതാണ്. ഇന്ന് ബിജെപി പ്രവർത്തകരിൽ നിന്നു ലഭിച്ച പ്രതികരണങ്ങളിൽ നിന്നു എനിക്ക് ആത്മവിശ്വാസത്തോടെ പറയാനാകും.ഞങ്ങൾ 130, അതുമല്ലെങ്കിൽ അതിനു മുകളിലോ സീറ്റുകൾ നേടി അധികാരത്തിലെത്തും– അമിത് ഷാ പറഞ്ഞു.
Discussion about this post