കൊച്ചി :മെട്രോ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഡിഎംആര്‍സിയും കരാര്‍ കമ്പനികളും തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് മെട്രോ നിര്‍മാണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് കെഎംആര്‍എല്‍ യോഗം വിളിച്ചത്. നിര്‍മാണം വേഗത്തിലാക്കാനുളള നടപടികള്‍ക്കൊപ്പം മഴയെത്തും മുന്‍പെ കൊച്ചി നഗരത്തിലൊരുക്കേണ്ട ഗതാഗത ക്രമീകരണങ്ങളെ കുറിച്ചും ചര്‍ച്ചയുണ്ടാകും.
പറഞ്ഞതിലും പകുതി ആളെ മാത്രം വച്ചാണ് കഴിഞ്ഞ ആറു മാസമായി കരാര്‍ കമ്പനികള്‍ മെട്രോ നിര്‍മാണം നടത്തുന്നതെന്നാണ് ഡിഎംആര്‍സിയുടെ ആക്ഷേപം. ആളെകൂട്ടണമെന്നും പണി വേഗത്തിലാക്കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നുമെല്ലാം കാട്ടി കരാറുകാര്‍ക്ക് മെട്രോ നിര്‍മാണ ചുമതലയുളള ഡല്‍ഹി മെട്രോ റയില്‍ കോര്പറേഷന് കത്തും നല്കി!. എന്നിട്ടും മെട്രോ നിര്‍മാണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
അടുത്തവര്‍ഷം ജൂണില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പാകില്ലെന്ന ആശങ്കയും ശക്തമായി. ഈ സാഹചര്യത്തിലാണ് നിര്‍മാണ പുരോഗതി വിലയിരുത്താല്‍ കെഎംആര്‍എല്‍ ഉന്നതതല യോഗം വിളിച്ചത്.
Discussion about this post