ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളും നികുതി കുറക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ കേന്ദ്രം കുറച്ചോട്ടെ ഞങ്ങലില്ലാ എന്ന കര്‍ശന നിലപാടിലായിരുന്നു കേരള സര്‍്ക്കാരും ധനമന്ത്രി തോമസ് ഐസകും. ഇപ്പോള്‍ ഇന്ധനവില ഉയരുമ്പോള്‍ ഉള്ള അധിക നികുതി വേണ്ടെന്ന് വയ്ക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ ട്വീറ്റ്. കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഈ വിഷയത്തില്‍ ആവശ്യമാണ്. എന്നാല്‍ മാത്രമേ കേന്ദ്രം ഇന്ധനവില കുറയ്ക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കൂവെന്നും തോമസ് ഐസക് പറഞ്ഞു.
Relentless rise in petroleum prices continue.Unless powerful national protest movement develops central government will not roll back its tax hikes .As a prelude to such movement the the States should consider capping petroleum tax revenue at the present level.
— Thomas Isaac (@drthomasisaac) May 22, 2018
നിലവില്‍ ലഭിക്കുന്ന വരുമാനത്തില്‍ ഒരു പൈസ കുറയില്ല എന്നുറപ്പു വരുത്തി നടത്തുന്ന സൗജന്യം വലിയ കാര്യം തന്നെ സാറേ എന്നാണ് തോമസ് ഐസകിന്റെ ട്വീറ്റിനോടുള്ള പ്രതികരണം. ആര്‍ജ്ജവമുണ്ടെങ്കില്‍ സംസ്ഥാന നികുതി കാര്യമായി കുറക്കുകയാണ് വേണ്ടതെന്നും വിമര്‍ശകര്‍ വെല്ലുവിളിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നേരത്തെ ചില സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചെങ്കിലും ഒഴിവാക്കിയിരുന്നു. എന്നാല്‍ കേരളം ഇന്ധനവില കൂടുന്നതിനുസരിച്ചുള്ള അധിക നികുതി പോലും ഈടാക്കി മുന്നോട്ട് പോവുകയായിരുന്നു.
എന്ത് വില കൊടുത്തും കേന്ദ്രം ഇന്ധനവില കുറക്കാന്‍ രണ്ട് ദിവസമായി ഇടപെടലുകള്‍ നടത്തുകയാണ്. പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്
എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അധിക നികുതി വേണ്ടെന്ന് പറയുന്ന തോമസ് ഐസക് മഹാമനസ്കക്ന് തന്നെ എന്നാണ് ട്രോളുകള്‍
Discussion about this post