ആലപ്പുഴ : മകൾ ജീവനൊടുക്കിയതിന് പിന്നാലെ അച്ഛനെ കാണാനില്ല. ചെറിയനാട് ഇടമുറി സുനിൽ ഭവനത്തിൽ സുനിൽകുമാറിനെയാണ് (50) വ്യാഴാഴ്ച മുതൽ കാണാതായത്.
സുനിലിന്റെ മകൾ ഗ്രീഷ്മ കഴിഞ്ഞ ദിവസമാണ് കിടപ്പുമുറിയിൽ തുങ്ങിമരിച്ചത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സുനിൽ കുമാർ വിവരം അറിഞ്ഞ് മടങ്ങിയെങ്കിലും വീട്ടിൽ എത്തിട്ടില്ല എന്നാണ് ഭാര്യ ഗീത പറയുന്നത്.
ഇതേ തുടർന്ന് പോലീസിൽ പരാതി നൽകി. രാവിലെ പതിനൊന്നരയോടെ കല്ലിശ്ശേരി ഭാഗത്തു സുനിലിന്റെ മൊബൈൽ ഫോൺ സിഗ്നൽ ലഭിച്ചുവെന്നും തുടർന്ന് സ്വിച്ച് ഓഫായെന്നുമാണ് പോലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടന്നുവരികയാണ് എന്നും പോലീസ് അറിയിച്ചു.
മാവേലിക്കരയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിൽ പി.ജി. വിദ്യാർഥിനിയായിരുന്നു ഗ്രീഷ്മ. ചെറിയനാട് ക്ഷീരോത്പാദക സംഘത്തിൽ സെക്രട്ടറിയാണ് അമ്മഗീത.
Discussion about this post