ബാർബഡോസ്: വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം ഇന്ത്യൻ മണ്ണിലേക്കെത്തുമ്പോൾ ആഘോഷങ്ങൾ അത്യുന്നതങ്ങളിലാണ്. ആരാധകരും താരങ്ങളും ഒരുപോലെ വിജയമധുരം ആസ്വദിക്കുകയാണ്. ഇന്ത്യൻ ടീമിലെ അംഗങ്ങളോരോരുത്തരും വിജയം ആഘോഷിക്കുന്ന വീഡിയോകളും വൈറലാവുന്നുണ്ട്. 2024 ലെ ടി20 ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ, ഇന്റർനെറ്റിൽ ഹൃദയം കവർന്നത് ഇങ്ങനെയുള്ള മുഹൂർത്തങ്ങളും കൂടിയായിരുന്നു.
ബാർബഡോസിലെ കെൻസിംഗ്ടൺ ഓവൽ ഗ്രൗണ്ടിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റ്ായ ഇന്ത്യൻ പേസർ ജസ്പ്രീത് ബൂമ്രെ തന്റെ ഭാര്യയും മാദ്ധ്യമപ്രവർത്തകയുമായ സഞ്ജന ഗണേശനെയും മകൻ അംഗദിനെയും ഹഗ് ചെയ്യുന്ന വീഡിയോ ചർച്ചയാവുകയാണ്.ഐസിസിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിട്ട വീഡിയോയിൽ, ബൂമ്രയും കുടുംബവും പിച്ചിൽ ഒരു മധുര നിമിഷം പങ്കിടുന്നതാണ് ഉള്ളത്. ഭാര്യ സഞ്ജനയെ കെട്ടിപിടിച്ചാണ് ബൂമ്ര തന്റെ സന്തോഷം പങ്കിട്ടത്.
നേരത്തെ ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനതിരെ വിജയം നേടിയശേഷം, ജസ്പ്രീത് ബൂമ്ര അഭിമുഖം ചെയ്യാനെത്തിയത് ഭാര്യയും ഐ.സി.സി പ്രസന്ററുമായ സഞ്ജന ഗണേശഷനായിരുന്നു. അഭിമുഖത്തിലുടനീളം രണ്ടുപേരുടെയും മുഖത്ത് ഒരു ചെറുപുഞ്ചിരി കാണാമായിരുന്നു. ‘സീ യൂ ഇന്‍ 30 മിനിറ്റ്‌സ്’ എന്നുപറഞ്ഞാണ് ബുംറ അവസാനിപ്പിക്കുന്നത്. ഉടനെ വന്നു സഞ്ജനയുടെ കൗണ്ടര്‍, ‘വാട്‌സ് ഫോര്‍ ഡിന്നര്‍’? മന്ദഹാസമായിരുന്നു ബൂമ്രയുടെ മറുപടി.
സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ സ്റ്റാര്‍ പ്രസന്ററാണ് സഞ്ജന, ഒട്ടേറെ ആരാധകരുള്ള അവതാരക. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ക്രിക്കറ്റ്-ബാഡ്മിന്റണ്‍ മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള ഷോകളാണ്, സഞ്ജന അവതരിപ്പിക്കാറുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്‌പെഷല്‍ ഷോയുടെ അവതാരകയും അവര്‍ തന്നെയായിരുന്നു.
2013-ലെ ഐ.പി.എല്ലിനിടെയാണ് സഞ്ജനയും ബൂമ്രയും ആദ്യമായി കാണുന്നത്. അന്ന് ബൂമ്രയെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു സഞ്ജന. പതുക്കെ സുഹൃത്തുക്കളായി, അത് പ്രണയത്തിലും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു.
Discussion about this post