ന്യൂഡൽഹി :രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വിലയിൽ കുറവ്. 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്.
1655 രൂപയാണ് പുതുക്കിയ വില. ഡൽഹിയിൽ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻറെ വില 1,764.50 രൂപയാകും. നേരത്തെ 1,795 രൂപയായിരുന്നു. മുംബൈ-1,717.50 രൂപ (പഴയ വില 1,749). ചെന്നൈ-1,930 രൂപ (പഴയ വില 1,960.50). കൊൽക്കത്ത -1,879 രൂപ(പഴയ വില 1,911)
അതേസമയം ഗാർഗികാവശ്യത്തിന് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന്റെ വിലയിൽ ഇത്തവണ മാറ്റമില്ല.
Discussion about this post