27 വർഷത്തിന് ശേഷം രാജകീയ വരവ്: സുരേഷ് ഗോപി വീണ്ടും ‘അമ്മ’യിൽ: ഉപഹാരം നൽകി സ്വീകരിച്ച് മോഹൻലാ
കൊച്ചി: എറണാകുളത്ത് ഇന്നലെ നടന്ന മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽ ബോഡിയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്‌ഗോപി. 27 വർഷത്തിന് ശേഷം ആദ്യമായാണ് സുരേഷ് ഗോപി അമ്മയുടെ ജനറൽ ബോഡിയിൽ പങ്കെടുക്കുന്നത്.
സുരേഷ് ഗോപിയെ ഉപഹാരം നൽകിയാണ് അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാൽ വരവേറ്റത്. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ താരസംഘടന ആദരിക്കുകയും ചെയ്തു. പുതുക്കിയ അംഗത്വ കാർഡും സുരേഷ് ഗോപിക്ക് നൽകി.വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുൻപ് എത്തിയ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തർക്കത്തിനെ തുടർന്ന് 1997-ലാണ് സുരേഷ് ഗോപി അമ്മയിൽ നിന്നും അകന്നത്. വർഷങ്ങൾക്ക് ശേഷം ഇടവേള ബാബുവിന്റെ ഇടപെടലിലൂടെ സംഘടനയിൽ എത്തിയിരുന്നു
Discussion about this post