റാഫേല്‍ ഇടപാടില്‍ ബി.ജെ.പി സര്‍ക്കാര്‍ ക്രമക്കേട് കാണിച്ചുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം പൊളിയുന്നു. റാഫേല്‍ ഇടപാടിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ലാഭിച്ചത് 2124 കോടി രൂപയാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെയും ഇന്ത്യന്‍ വ്യോമസേനയുടെയും രേഖകള്‍ വ്യക്തമാക്കുന്നു. ഇടപാടിന്റെ പ്രൈധാനമായ വ്യവസ്ഥകള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും വിമാനത്തിന്റെ വിലയും അതിനൊപ്പം ലഭ്യമാകുന്ന ആധുനിക സംവിധാനങ്ങളും അപഗ്രഥിച്ചുള്ള രേഖകളും പുറത്ത് വന്നിട്ടുണ്ട്. യു.പി.എ സര്‍ക്കാര്‍ സമ്മതിച്ച കരാറിലുള്ളതിനെക്കാള്‍ വിമാനത്തിന് ആധുനിക സംവിധാനങ്ങള്‍ പുതിയ കരാറിലുണ്ട്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സമ്മതിച്ച കരാര്‍ പ്രകാരം ഒരു റാഫേല്‍ വിമാനത്തിന് ചിലവാകുന്നത് 1750 കോടി രൂപയാണ്. എന്നാല്‍ പുതിയ കരാര്‍ പ്രകാരം ഒരു റാഫേല്‍ വിമാനത്തിന് ചിലവാകുന്നത് 1646 കോടി രൂപയാണ്. 59 കൊടി രൂപയാണ് മോദി സര്‍ക്കാര്‍ ഒരു വിമാനം വഴി രാജ്യത്തിന് ലാഭമായി കൊണ്ടുവരുന്നത്.
ഇത് കൂടാതെ പുതിയ കരാറില്‍ വിമാനത്തിന് പുറമെ റഡാര്‍ ഗൈഡഡ് വ്യോമ-വ്യോമ മിസൈലും വ്യോമ-ഭൂതല മിസൈലും അധികമായി ലഭ്യമാകും.
Discussion about this post