കീഴാറ്റൂരിലെ ഹൈവേയ്ക്ക് ബദല്‍ പാതയുടെ സാധ്യത നോക്കുമെന്ന് കേന്ദ്രം. സമരം ചെയ്യുന്ന വയല്‍ക്കിളികളുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ച നടത്തി. ബദല്‍ പാതയുടെ സാധ്യത പരിശോധിക്കാന്‍ സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം യോഗത്തിന് ശേഷം അറിയിച്ചു.
നെല്ത്തടങ്ങളും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കണമെന്ന ആവശ്യമായിരുന്നു കീഴാറ്റൂര്‍ സമര സമിതിയംഗങ്ങള്‍ മുന്നോട്ട് വെച്ചത്. യോഗത്തിന്റെ തീരുമാനത്തില്‍ സംതൃപ്തരെന്ന് സമര സമിതി വ്യക്തമാക്കി.
സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് വയല്‍ക്കിളികളുമായി നിതിന്‍ ഗഡ്കരി ചര്‍ച്ച നടത്തിയത്. കീഴാറ്റൂര്‍ വയലിലൂടെയുള്ള ദേശീയ പാത ബൈപാസിന്റെ നിര്മാണ് വിജ്ഞാപനത്തിന്റ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ദേശീയ പാത അതോറിറ്റിക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post