ദ്രാവിഡ മുന്നേട്ര കഴകം നേതവ് എം.കരുണാനിധിയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചെന്ന് സന്ദര്‍ശിച്ചു. കുറച്ച് നാളായി പ്രായാധിക്യം മൂലമുള്ള അസ്വസ്ഥകളാല്‍ കരുണാനിധി ആശുപത്രിയിലാണ്. രാഷ്ട്രപതി കരുണാനിധിയുടെ ആരോഗ്യനിലയെപ്പറ്റി ആശുപത്രി അധികൃതരോട് ചോദിച്ച് മനസ്സിലാക്കുകയും വേഗത്തില്‍ അദ്ദേഹം രോഗമുക്തി നേടട്ടെയെന്നും അശംസിച്ചു. ഇതേപ്പറ്റി അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.
Visited Thiru M. Karunanidhi in Chennai, met Kalaignar‘s family members and doctors, and inquired about his health. Wishing the former Chief Minister of Tamil Nadu, a veteran of our public life, a quick recovery #PresidentKovind pic.twitter.com/LIxLzTnzWc
— President of India (@rashtrapatibhvn) August 5, 2018
രാഷ്ട്രപതി ഇന്ന് വൈകീട്ട് കേരളത്തിലെത്തുന്നതായിരിക്കും.
ഇതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുണാനിധിയുടെ ആരോഗ്യ നിലയെപ്പറ്റി ചോദിക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് പല നേതാക്കളും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
Discussion about this post