ഓട്ടിസം ബാധിച്ച മകളെ നോക്കാന്‍ പാടുപെടുന്ന ബിന്ദു എന്ന വീട്ടമ്മയുടെ അവസ്ഥയെ ചൂഷണം ചെയ്തിരിക്കുകയാണ് സൗദിയിലെ മലയാളി. ഓട്ടിസം വന്ന മകളെ നോക്കാന്‍ ബുദ്ധിമുട്ടുന്ന ബിന്ദുവിനെപ്പറ്റിയള്ള വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ജോലിക്ക് പോകുന്ന സമയത്ത് മകളെ ജനലിനരികില്‍ കെട്ടിയിടുകയാണ് പതിവ്. കൂടാതെ രാത്രി കിടക്കുമ്പോഴും മകളെ ബിന്ദു തന്റെ ശരീരത്തോട് ചെര്‍ത്ത് കെട്ടി വെക്കും. വാര്‍ത്ത കണ്ടതിനെത്തുടര്‍ന്ന് നിരവധി ആള്ക്കാര് സഹായഹസ്തവുമായി മുന്നോട്ട് വന്നിരുന്നു.
ഇതില്‍ സൗദിയിലെ ഒരു പ്രവാസി മലയാളി സഹായിക്കാന്‍ എന്ന ഭാവത്തില്‍ വീഡിയോ കോള്‍ നടത്തി നഗ്നതാ പ്രദര്‍ശനവും തുടര്‍ന്ന് അശ്ലീല സന്ദേശങ്ങളും ബിന്ദുവിന് അയച്ചു. ആദ്യം ഇയാള്‍ മകളെ കാണണം എന്ന ആവശ്യവുമായാണ് വന്നത്. തുടര്‍ന്ന് വീഡിയോ കോളിലൂടെയാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശിപ്പിച്ചത്. മകള്‍ക്ക് ഫിക്സ് വന്നതിനാല്‍ ബിന്ദുവിന്റെ മൂത്തമകളായിരുന്നു ആദ്യം ഫോണെടുത്തത്. ഇത് കൂടാതെ വാട്സാപ്പിലൂടെ ഇയാള്‍ അശ്ലീല സന്ദേശങ്ങളും അയച്ചു. ഇയാളുടെ നമ്പറും സ്ക്രീന്‍ ഷോട്ടുമുള്‍പ്പെടെ ബിന്ദു പോലീസില്‍ പരാതി നല്കിയിയിട്ടുണ്ട്.
Discussion about this post