അസമില്‍ നടപ്പിലാക്കിയ പൗരത്വ പട്ടിക രാജ്യത്തിലുടനീളം 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കുമെന്ന് ബി.ജെ.പി എം.പി ഓ.പി.മഥുര്‍. പൗരത്വ പട്ടിക നടപ്പിലാക്കുന്നത് മൂലം രാജ്യത്തെ ഇന്ത്യക്കാര്‍ ആരും തന്നെ ഭയക്കേണ്ടതില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.
“2019ല്‍ ഞങ്ങള്‍ തീര്‍ച്ചയായും അധികാരത്തിലേറുക തന്നെ ചെയ്യും. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ അസമില്‍ മാത്രമാണ് എന്‍.ആര്.സി നടപ്പില്‍ വരുത്തിയിട്ടുള്ളത്. രാജ്യത്തെല്ലായിടത്തും പൗരത്വപ്പട്ടിക കൊണ്ടുവരും,” മഥുര്‍ പറഞ്ഞു.
അതേസമയം രാജ്യത്ത് നുഴഞ്ഞ് കയറി താമസിക്കുന്നവരെ എന്തു വിലകൊടുത്തും നിയമപരമായിത്തന്നെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം അസമില്‍ നടപ്പിലാക്കിയ പൗരത്വ പട്ടികയില്‍ 40 ലക്ഷം ആള്‍ക്കാരുടെ പേരാണ് ഇല്ലാതെ പോയത്. എന്നാല്‍ ഇവരുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കാണാന്‍ സര്‍ക്കാര്‍ വേണ്ട നടപടികളെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. ജൂലായ് 30നായിരുന്നു അസം പൗരത്വ പട്ടിക പുറത്ത് വിട്ടത്.
Discussion about this post