ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ കന്യസ്ത്രീയ്ക്ക് നീതി നടപ്പാക്കണമെന്ന ആവശ്യവുമായി സാരം നടത്തുന്ന കന്യസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് എറണാകുളം – അങ്കമാലി അതിരൂപതയിലെ വൈദികര്‍ സമരപ്പന്തലിലെത്തി . നീതി നടപ്പാകുംവരെ ഈ സഹോദരിമാര്‍ക്കൊപ്പം സമരത്തിനുണ്ടാകുമെന്നു വൈദികര്‍ വ്യക്തമാക്കി .
പരാതിക്കാരിയായ സഹോദരി നീതിയ്ക്കായി പല തലങ്ങളില്‍ മുട്ടി . എന്നാല്‍ സഭ അവര്‍ക്ക് നീതി നല്‍കിയില്ല . അധികൃതര്‍ മനസ്സ് വെച്ചിരുന്നുവെങ്കില്‍ സഭാതലങ്ങളില്‍ പരിഹരിക്കപ്പെടേണ്ട വിഷയമായിരുന്നു ഇത് . സമരത്തെ കെസിബിസി അടക്കമുള്ള നേതൃത്വങ്ങള്‍ തള്ളി പറഞ്ഞത് ശരിയായില്ല . ഈ വിഷയത്തില അധികൃതര്‍ പുലര്‍ത്തുന്ന മൗനം വലുതാണ് . ഞങ്ങള്‍ക്ക് ഈ സഹോദരിമാര്‍ നീതിയ്ക്കായി നടത്തുന്ന സമരത്തെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ലെന്നും വൈദികര്‍ പറഞ്ഞു .
ഫാ: പോള്‍ തേലക്കാട്ട് , ഫാ : ബെന്നി മാരാംപറമ്പില്‍ , ഫാ:ജോസെഫ് പാറേക്കാട്ട് എന്നിവരടക്കം ഒരു വിഭാഗം വൈദികര്‍ ഉച്ചയോടെയാണ് സമരപ്പന്തലിലെത്തിയത് . ഫാ : അഗസ്റ്റിന് വട്ടോളിയാണ് സമരസമിതിയുടെ കണ്‍വീനര്‍ . വൈകിട്ടോടെ കൂടുതല്‍ വൈദികര്‍ ഐക്യദാര്‍ഢ്യം അറിയിക്കാനായി എത്തിച്ചേരും
Discussion about this post